Kerala
തൃശൂർ: നഗരത്തിൽ രാത്രിയിൽ കാറുകൾ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടു യുവതിയുടെ പരാക്രമം. വിവരമറിഞ്ഞെത്തിയ വനിതാ എഎസ്ഐയെ യുവതി മർദിക്കുകയും കടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ചാഴൂർ സ്വദേശി റഹ്മത്തിനെ (21) പൊലിസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 11നു രാഗം തിയറ്ററിനു സമീപമായിരുന്നു സംഭവം.
തടഞ്ഞുനിർത്തിയ വാഹനങ്ങൾക്കു മുകളിൽ കൈകൊണ്ടടിച്ചാണു യുവതി പണം ആവശ്യപ്പെട്ടിരുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലിസ് സ്ഥലത്തെത്തിയത്. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണു യുവതി എഎസ്ഐയുടെ കൈയിൽ കടിച്ചത്. സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിടെയും യുവതി പരാക്രമം തുടർന്നു.
യുവതി ജോലിതേടി നഗരത്തിൽ എത്തിയതാണെന്നു പറയുന്നു. പ്രശ്നങ്ങളുണ്ടായപ്പോൾ ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് യുവതിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നെന്നു പൊലിസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി സെപ്റ്റംബർ 21 മുതൽ ആധാർ ഒടിപി അടിസ്ഥാനത്തിലാക്കുന്നു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വാഹന സംബന്ധമായ സേവനങ്ങൾ നൽകുന്ന വാഹൻ, ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ സേവനങ്ങൾക്കുള്ള സാരഥി എന്നീ പോർട്ടലുകൾ വഴിയുള്ള സേവനങ്ങളാണ് പൂർണമായും ഓൺലൈനാക്കുന്നത്. ഇതോടെ ഭൂരിഭാഗം ആവശ്യങ്ങൾക്കും അപേക്ഷകർക്ക് ആർടി ഓഫിസുകളിൽ നേരിട്ട് എത്തേണ്ടതില്ല.
നിലവിൽ 21 സേവനങ്ങൾ മാത്രമാണ് നേരിട്ട് ഹാജരാകേണ്ടാത്ത രീതിയിൽ ലഭ്യമായിട്ടുള്ളത്. ഇതിന്റെ സോഫ്റ്റ്വെയർ പരിശോധനകൾ നിലവിൽ പുരോഗമിക്കുകയാണ്.
പുതിയ സംവിധാനം വരുന്നതോടെ അപേക്ഷകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തിലാകും തീർപ്പാക്കുക. വാഹന പരിശോധന, അനന്തരാവകാശികളെ തിരിച്ചറിയൽ, വ്യക്തിഗത വാദം കേൾക്കൽ എന്നിവയ്ക്ക് ഒഴികെ ഓഫിസുകളിൽ പോകേണ്ടി വരില്ല. ഇത്തരം ആവശ്യങ്ങൾക്കുള്ള സ്ലോട്ടുകൾ നമ്മുടെ കേരളം പോർട്ടൽ വഴി ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും.
വ്യക്തിഗത വാദം കേൾക്കലിന് പോർട്ടലിലെ വി മീറ്റ് സംവിധാനത്തിലൂടെ വീഡിയോ കോൾ വഴിയും ഹാജരാകാം. ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് ഓഫിസുകളിൽ സമർപ്പിക്കേണ്ടതില്ല എന്നതും പുതിയ മാറ്റത്തിന്റെ പ്രത്യേകതയാണ്.
അപേക്ഷകൾ സമർപ്പിക്കാൻ സാങ്കേതിക സഹായം ആവശ്യമുള്ളവർക്ക് അക്ഷയ, സി.എസ്.സി കേന്ദ്രങ്ങളെയോ ആർടി ഓഫിസുകളെയോ നേരിട്ട് സമീപിക്കാവുന്നതാണ്. ആധാർ ഒടിപി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തിൽ മാത്രം ആധികാരികത ഉറപ്പാക്കാൻ അപേക്ഷകൻ ഒരു തവണ നേരിട്ട് ഹാജരാകേണ്ടി വരും.
ഡ്രൈവിംഗ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് തുടങ്ങിയവയുടെ ടെസ്റ്റുകൾക്കുള്ള സ്ലോട്ടുകൾ സാരഥി പോർട്ടൽ വഴിയും ഫിറ്റ്നസ് ടെസ്റ്റുകൾക്കുള്ള സ്ലോട്ടുകൾ വാഹൻ പോർട്ടൽ വഴിയുമാണ് ബുക്ക് ചെയ്യേണ്ടത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉടൻ തന്നെ സ്വയംകൃത വാഹന പരിശോധനാ കേന്ദ്രങ്ങൾ നിലവിൽ വരും. ഇതിനോടകം കൊല്ലം, ആലപ്പുഴ ജില്ലകളിലായി മൂന്ന് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
District News
കോഴിക്കോട്: ഓണത്തിരക്കിനെ തുടർന്ന് നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി അനധികൃത പാര്ക്കിംഗിനെതിരേ കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില് കർശന പരിശോധനയും നടപടികളും ആരംഭിച്ചു.
നഗരത്തിലെ വിവിധ റോഡുകളിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന 22 ഓളം വാഹനങ്ങളാണ് പോലീസ് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തത്.
അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനുള്ള ചെലവിനും പാര്ക്കിംഗ് നിയമലംഘനത്തിനുള്ള പിഴയും ഈടാക്കിയ ശേഷമാണ് വാഹനങ്ങൾ വിട്ടുനൽകുന്നത്.
ചില വാഹനങ്ങളിൽ പോലീസ് നോട്ടീസ് പതിക്കുകയും ഉടമകള് നോട്ടീസിലെ നമ്പറില് ബന്ധപ്പെട്ട് പിഴയടച്ചാലാണ് വാഹനങ്ങള് വിട്ടുനല്കുന്നത്. ഗതാഗത തടസം ഒഴിവാക്കുന്നതിനായി വാഹന ഉടമകൾ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുകയും പോലീസിന്റെ ഗതാഗത നിർദേശങ്ങളോട് സഹകരിക്കുകയും ചെയ്യണമെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു.
Kerala
കോട്ടയം: പഴയ വാഹനങ്ങള് നിരത്തുകളില്നിന്ന് ഒഴിവാക്കി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്ക്കാര് കൊണ്ടുവന്ന വാഹനം പൊളിക്കല് നയത്തോട് മുഖം തിരിച്ച് സംസ്ഥാനം.
കേന്ദ്രം പദ്ധതി പ്രഖ്യാപിച്ചിട്ട് അഞ്ച് വര്ഷമാകുമ്പോഴേക്കും കേരളത്തില് ഒരു അംഗീകൃത പൊളിക്കല് കേന്ദ്രം പോലും പൂര്ണ സജ്ജമായിട്ടില്ല. മോട്ടോര് വാഹന വകുപ്പിന്റെ വിവരാവകാശ മറുപടിയില് ഔദ്യോഗിക കണക്കുകള് പ്രകാരം കഴിഞ്ഞ രണ്ടു വര്ഷത്തില് അംഗീകൃത പൊളിക്കല് കേന്ദ്രം (ആർവിഎസ്എഫ്- Registered Vehicle Scrapping Facility) വഴി പൊളിച്ചത് 388 വാഹനങ്ങള് മാത്രമാണ്.
2025ല് ഒരു വാഹനമാണ് ഇത്തരത്തില് പൊളിച്ചത്. 2026ല് ഇതുവരെ 387 വാഹനങ്ങള് പൊളിച്ചു. അതേസമയം അംഗീകൃത വാഹനം പൊളിക്കല് കേന്ദ്രംവഴി വാഹനം പൊളിച്ച് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് ഇതുവരെ 12 പേര് മാത്രമാണ്. പഴയ വാഹനം പൊളിച്ച് പുതിയത് വാങ്ങുന്നവര്ക്ക് 25 ശതമാനം വരെ നികുതി ഇളവ് കേന്ദ്രനയ പ്രകാരം ഉണ്ട്. 2023ല് കേരളവും ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു.
സര്ക്കാര് കണക്കെടുത്ത 2253 വാഹനങ്ങള് എവിടെ?
കേരളം 2023ല് വാഹന സ്ക്രാപ്പിംഗ് നയത്തിനു തുടക്കമിട്ടു. 15 വര്ഷത്തിലേറെ പഴക്കമുള്ള സര്ക്കാര് വാഹനങ്ങള് അംഗീകൃത കേന്ദ്രങ്ങൾ വഴി പൊളിച്ചുനീക്കാനായിരുന്നു തീരുമാനം. ആദ്യഘട്ടത്തില് 2506 വാഹനങ്ങള് സ്ക്രാപ്പ് ചെയ്യാനാണ് സര്ക്കാര് തീരുമാനിച്ചത്. 2023 ഫെബ്രുവരി 28നകം നടപടി പൂര്ത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്, ഈ തീരുമാനം നടപ്പിലാക്കാനായില്ലെന്ന് പിന്നീട് സര്ക്കാര് പുറപ്പെടുവിച്ച ഉത്തരവില് വ്യക്തമാക്കുന്നു.
തുടര്ന്ന് കേന്ദ്രത്തിന്റെ 2023-24ലെ പ്രത്യേക മൂലധന നിക്ഷേപ പദ്ധതിയുടെ ഭാഗമായി സര്ക്കാര് വിഷയം വീണ്ടും പരിശോധിച്ചു. സംസ്ഥാന സര്ക്കാര്, കെഎസ്ആര്ടിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്, സ്വയംഭരണ സ്ഥാപനങ്ങള്, പൊതുമേഖലാ സ്ഥാപനങ്ങള് എന്നിവയുടെ ഉടമസ്ഥതയിലുള്ള 15 വര്ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ പുതിയ കണക്ക് തയാറാക്കി.
ഇതില് 1436 സര്ക്കാര് വാഹനങ്ങളും 720 കെഎസ്ആര്ടിസി വാഹനങ്ങളും ഒരു തദ്ദേശ സ്ഥാപന വാഹനവും അഞ്ച് സ്വയംഭരണ സ്ഥാപന വാഹനങ്ങളും 91 പൊതുമേഖലാ സ്ഥാപന വാഹനങ്ങളും ഉള്പ്പടെ ആകെ 2,253 വാഹനങ്ങളാണ് കണ്ടെത്തിയത്. ഇവ സ്ക്രാപ്പ് ചെയ്യാനാണ് സര്ക്കാര് ഉത്തരവിട്ടത്. ഇതോടെ 2023ലെ ആദ്യ കണക്കായ 2506ല്നിന്ന് പിന്നീട് തിരിച്ചറിഞ്ഞ വാഹനങ്ങളുടെ എണ്ണം 2253 ആയി. ഈ കുറവിന്റെ കാരണം സര്ക്കാര് ഉത്തരവില് പ്രത്യേകമായി വ്യക്തമാക്കിയിട്ടില്ല.
അതേസമയം, പദ്ധതിയുടെ അടുത്തഘട്ടമായി സംസ്ഥാനത്ത് മൂന്നു മേഖലകളിലായി ആർവിഎസ്എഫ് കേന്ദ്രങ്ങള് ഒരുക്കുന്നതിനുള്ള നടപടികളും മുന്നോട്ടുപോയി. എന്നാല്, 2025-26 കാലയളവില് ആർവിഎസ്എഫ് വഴി സ്ക്രാപ്പ് ചെയ്ത വാഹനങ്ങളുടെ എണ്ണം 388 മാത്രമാണെന്നാണ് മോട്ടോര് വാഹന വകുപ്പിന്റെ വിവരാവകാശ മറുപടി വ്യക്തമാക്കുന്നത്.
മൂന്ന് മേഖല, മൂന്ന് കേന്ദ്രം, ഒന്നും പൂര്ണ സജ്ജമല്ല
കേരളത്തെ തെക്ക്, മധ്യം, വടക്ക് എന്നിങ്ങനെ തിരിച്ച് ഓരോ ആർവിഎസ്എഫ് സ്ഥാപിച്ചെങ്കിലും പൂര്ണ സജ്ജമായിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള് ഉള്പ്പെടുന്ന തെക്കന് മേഖലയ്ക്കായി സ്റ്റീല് ഇന്ഡസ്ട്രിയല് ലിമിറ്റഡിന്റെ ചുമതലയില് ചേര്ത്തല എസ്എന്പുരത്തും എറണാകുളം, ഇടുക്കി, തൃശൂര്, മലപ്പുറം, പാലക്കാട് ജില്ലകള് അടങ്ങുന്ന മധ്യമേഖലയ്ക്കായി കെഎസ്ആര്ടിസി-സിംകോയുടെ ചുമതലയില് എടപ്പാളിലും കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകള് അടങ്ങുന്ന വടക്കന് മേഖലയ്ക്കായി സ്റ്റീല് ഇന്ഡസ്ട്രിയല് ലിമിറ്റഡിന്റെ ചുമതലയില് കണ്ണൂര് അഴീക്കലുമാണ് ആർവിഎസ്എഫ് സ്ഥാപിച്ചെങ്കിലും പൂര്ണതോതില് പ്രവര്ത്തനസജ്ജമായിട്ടില്ല.
District News
ചാലക്കുടി: പോലീസ് സ്റ്റേഷൻ റോഡിൽ പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കിടക്കുന്നതുമൂലം ഗതാഗത തടസം. ഗവ. ആശുപത്രിയിൽനിന്നും രോഗികളുമായി വരുന്ന ആംബുലൻസുകളും സ്കൂൾ വാഹനങ്ങളും ഉൾപ്പെടെ കടന്നുപോകാൻ ബുദ്ധിമുട്ടുന്നു. ഗതാഗത തടസം ഒഴിവാക്കാൻ നട പടി സ്വീകരിക്കണമെന്ന് സെന്റ്് മേരീസ് ചർച്ച് വാർഡ് സഭ ആവശ്യപ്പെട്ടു.
വാർഡ് കൗൺസിലർ അൽഫോൻസ ചാക്കോ അധ്യക്ഷത വഹിച്ച. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എസ് . ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ കൗൺ സിലർ സി. എസ്.സുരേഷ്, കെ. എ. പാവുണ്ണി, ജോഷി പുത്തിരിക്കൽ എന്നിവർ പ്രസംഗിച്ചു.
Auto
മഴ കുറഞ്ഞു, വെള്ളമിറിങ്ങി, പക്ഷെ വെള്ളത്തിൽ മുങ്ങിയ കാർ ഇനി എന്തു ചെയ്യും? വീണ്ടും ഓടിക്കാൻ പറ്റുമോ? ടോട്ടൽ ലോസ് ആകുമോ? ഇൻഷ്വറൻസ് കന്പനിക്കാർ പണം തരുമോ? പരിഭ്രമിക്കേണ്ട, കീ തിരിക്കുംമുന്പ് സുരക്ഷിതമായി കൈകാര്യം ചെയ്യാം...
ആദ്യം ചെയ്യേണ്ടത്
സ്റ്റാർട്ട് ചെയ്യരുത്: കീ തിരിക്കുകയോ പുഷ് ബട്ടണ് അമർത്തുകയോ വേണ്ട. വെള്ളം സിലിണ്ടറിൽ കയറിയാൽ ഹൈഡ്രോ ലോക്ക് (hydrolock) ആകും, എൻജിൻ തകരാറിലാകും.
ബാറ്ററി ഡിസ്കണക്ട് ചെയ്യുക: ഷോർട്ട് സർക്യൂട്ട് ഒഴിവാക്കാൻ നെഗറ്റീവ് ടെർമിനൽ ആദ്യം ഉൗരിമാറ്റുക
ഇൻഷ്വറൻസ് കന്പനിയെ വിളിക്കുക: 24 മണിക്കൂറിനുള്ളിൽ വിവരം അറിയിക്കുക. ഫോട്ടോ/വീഡിയോ എടുത്ത് വയ്ക്കുക.
2. ഇൻഷ്വറൻസ് ക്ലെയിം എങ്ങനെ?
തേഡ് പാർട്ടി: കവർ ചെയ്യില്ല
കോംപ്രഹെൻസീവ്: കവർ ചെയ്യും
ആഡ്-ഓണ്: എൻജിൻ പ്രൊടെക്ടർ: എൻജിൻ, ഗിയർബോക്സ് കേടുപാടുകൾക്കും പണം കിട്ടും
ആഡ്-ഓണ്: കണ്സ്യൂമബിൾസ്: ഇന്ധനം, കൂളന്റ് മാറ്റുന്ന ചെലവ് കിട്ടും
പ്രധാനം: വെള്ളത്തിൽ മുങ്ങിയെന്ന് ഒളിച്ചുവയ്ക്കരുത്. പിന്നീട് ക്ലയിം കിട്ടില്ല.
3. ഗാരേജിൽ എത്തിയാൽ
ഇന്ധനം, ഫിൽറ്റർ മാറ്റം: എൻജിൻ ഓയിൽ, ഗിയർ ഓയിൽ, എയർ ഫിൽറ്റർ എല്ലാം മാറ്റണം. വെള്ളം കലർന്നിട്ടുണ്ടാകാം.
എൻജിൻ ഫ്ലഷ്: സിലിണ്ടറിൽ വെള്ളമുണ്ടോ എന്ന് മെക്കാനിക്കിനെകൊണ്ട് പരിശോധിപ്പിക്കണം.
ഇലക്ട്രോണിക്സ്: ഇസിയു, സെൻസറുകൾ, വയറിംഗ് ഡ്രൈ ചെയ്യണം. തുരുന്പ്/ക്ലാവ് ഉണ്ടെങ്കിൽ മാറ്റണം.
ഇന്റീരിയർ: സീറ്റ്, കാർപെറ്റ് എല്ലാം അഴിച്ച് ഉണക്കണം. അല്ലെങ്കിൽ ഫംഗസ്, ദുർഗന്ധം ഉണ്ടാകും.
ബ്രേക്ക്, ക്ലച്ച്: ബ്രേക്ക് ഓയിൽ മാറ്റുക. ഡിസ്ക്/പാഡിൽ തുരുന്പുണ്ടോ എന്ന് പരിശോധിപ്പിക്കണം.
4. ‘ടോട്ടൽ ലോസ്’ ആകുമോ?
വെള്ളം എത്ര ഉയരത്തിൽ: ഡാഷ്ബോർഡ് വരെ കയറിയെങ്കിൽ 80 ശതമാനം വരെ ടോട്ടൽ ലോസിന് സാധ്യത.
റിപ്പയർ ചെലവ്: വാഹനത്തിന്റെ IDV വാല്യു 75 ശതമാനത്തിൽ കൂടുതൽ ആണെങ്കിൽ ടോട്ടൽ ലോസ് ഡിക്ലയർ ചെയ്യും.
5. ഇവ ചെയ്യരുത്
Kerala
പാലാ: കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയില് രാത്രിയില്പ്രസവവേദനയുമായി റോഡരികില് നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിര്ത്താതെ പോയപ്പോള് അവരുടെ മുന്നിലേക്ക് മാലാഖയായി കാര് ഓടിച്ച് എത്തിയത് ഒരു നഴ്സ്.
യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെയും ഒപ്പം നിന്ന കുടുംബാംഗങ്ങളെയും കാറില് കയറ്റി മാര് സ്ലീവാ മെഡിസിറ്റിയില് എത്തിച്ചു. മുക്കാല് മണിക്കൂറിനകം യുവതി പെണ്കുഞ്ഞിനു ജന്മം നല്കി.
കോട്ടയത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങള്ക്ക് സഹായംഅഭ്യര്ഥിച്ചു നിന്ന യുവതിയുടെയും കുടുംബാംഗങ്ങളുടെയും മുന്നിലേക്കു കാര് ഓടിച്ചെത്തിയത് മാര് സ്ലീവാ മെഡിസിറ്റിയിലെ തന്നെഗൈനക്കോളജി വിഭാഗം നഴ്സ് ലിറ്റി ജോയി ആയിരുന്നു. വഴിമധ്യേ പ്രസവിക്കാന് സാധ്യതയുണ്ടായിരുന്ന യുവതിയെ കൃത്യസമയത്ത് ആശുപത്രിയില് എത്തിച്ച് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് സുരക്ഷിതമാക്കി രക്ഷാപ്രവര്ത്തനം നടത്തിയ വിവരം നഴ്സ് ലിറ്റി ആരോടും പറഞ്ഞിരുന്നില്ല.
പിറ്റേ ദിവസം ഓഫ് ആയിരുന്നതിനാല് ഒരു ദിവസത്തിനു ശേഷമാണ് ഗൈനക്കോളജി വിഭാഗത്തില് ലിറ്റി ഡ്യൂട്ടിക്ക് എത്തിയത്. പ്രസവശേഷം മുറിയില് വിശ്രമിക്കുന്ന യുവതിയും കുടുംബാംഗങ്ങളും ലിറ്റിയെ കണ്ട് ആശ്ചര്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗൈനക്കോളജി വിഭാഗത്തിലെ നഴ്സ് തന്നെയായിരുന്നു തന്റെ മുന്നിലെത്തിരക്ഷാപ്രവര്ത്തനം നടത്തിയതെന്നു യുവതിക്കും അപ്പോഴാണ് മസിലായത്. തങ്ങളുടെ മുന്നിലേക്ക് ദൈവദൂതനെപ്പോലെ ലിറ്റി എത്തുകയായിരുന്നുവെന്ന് പ്രസവം കഴിഞ്ഞ വാഗമണ് സ്വദേശിയായ യുവതിയും കുടുംബാംഗങ്ങളും പറഞ്ഞു.
കഴിഞ്ഞ രണ്ടാം തീയതി രാത്രി ഒന്പതോടെ ഡ്യൂട്ടി കഴിഞ്ഞു മുത്തോലിയിലെ താമസ സ്ഥലത്തേക്കു സ്വന്തം കാറില് പോകുകയായിരിന്നു ലിറ്റി. പ്രദേശത്ത് വെള്ളക്കെട്ടാണെന്ന് മനസിലായതോടെ 25 കിലോമീറ്റർ അകലെയുള്ള കുറുപ്പുന്തറയിലെ സ്വന്തം വീട്ടിലേക്കു പോകാന് തീരുമാനിച്ചു. ചേര്പ്പുങ്കലില് നിന്ന് തിരിഞ്ഞു പോകുന്നതിനെടെയാണ് റോഡരികില് വാഹനങ്ങള്ക്കു കൈ കാട്ടി സഹായം തേടുന്ന കുടുംബാംഗങ്ങളെ കണ്ടത്. വാഹനം നിര്ത്തി വിവരം തിരക്കിയപ്പോള് വാഗമണ് സ്വദേശികള് ആണെന്നും കോട്ടയത്തെ ആശുപത്രിയില് ചികിത്സയുടെ ഭാഗമായി ചേര്പ്പുങ്കല് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നരാണെന്നും കുടുംബാംഗങ്ങള്പറഞ്ഞു.
മാസങ്ങളായി കോട്ടയത്ത് ചികിത്സയിലുള്ള ആശുപത്രിയില് എത്തിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കുറെ നേരമായി മറ്റ് വാഹനങ്ങളെ ബന്ധപ്പെട്ടിട്ടും കിട്ടാതെ വന്നതോടെയാണ് ഇവര് റോഡിലിറങ്ങി വാഹനങ്ങള്ക്കു കൈ നീട്ടി സഹായം അഭ്യര്ഥിച്ചത്. ലിറ്റി ഇവരെ കാറില് കയറ്റി മുന്നോട്ടു നീങ്ങിയെങ്കിലും യുവതിയുടെ പ്രസവവേദന കലശലായതും കനത്ത മഴയും കണക്കിലെടുത്തു അടുത്തുള്ള മാര് സ്ലീവാ മെഡിസിറ്റിയിലേക്കു തിരിക്കുകയായിരുന്നു.
അവസരോചിതമായ ഇടപെടലിലൂടെ മാതൃകയായ നഴ്സ് ലിറ്റി ജോയിയെ ആശുപത്രി മാനേജ്മെന്റ് അനുമോദിച്ചു. മാഞ്ഞൂര്സൗത്ത് കലയന്താനം കുടുംബാംഗമാണ് ലിറ്റി ജോയി.
യുവതിയുടെ കുടുംബാംഗങ്ങളും ആശുപത്രിയില് എത്തി ലിറ്റി ജോയിക്കു അനുമോദനം നല്കി. ആശുപത്രി മാനേജിംഗ് ഡയറക്ടര് ആൻഡ് സിഇഒ ഫാ. മാത്യു തെക്കേല്, അസോസിയേറ്റ് ഡയറക് ടര്മാരായ ഫാ.ജോസ് കീരഞ്ചിറ, ഫാ. ഡോ. ജോസഫ് കരികുളം, ഫാ.ഗര്വാസീസ് ആനിത്തോട്ടത്തില്, ഫാ. മാത്യു ചേന്നാട്ട്, ഫാ.മാത്യു തുരുത്തിപ്പള്ളില്, ചീഫ് നഴ്സിംഗ് ഓഫീസര് ഷിനി തോസ്, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് സുബി മാത്യു തുടങ്ങിയവര് പങ്കെടുത്തു.
Kerala
കൊച്ചി: ഇടിച്ചിട്ടു നിര്ത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താന് ജില്ലകള് തോറും പ്രത്യേക പോലീസ് സ്ക്വാഡുകള് രൂപീകരിക്കണമെന്ന് പോലീസ് മേധാവിക്കു ഹൈക്കോടതി നിര്ദേശം.
വാഹനങ്ങള് കണ്ടെത്താനാകാതെ അന്വേഷണം വഴി മുട്ടുകയും ഇരകള്ക്ക് ഇന്ഷ്വറന്സ് സഹായം ലഭിക്കാതെവരികയും ചെയ്യുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ജി. ഗിരീഷിന്റെ ഉത്തരവ്.
സ്ക്വാഡുകള് ജില്ലാ പോലീസ് മേധാവിമാരുടെ മേല്നോട്ടത്തില് പ്രവര്ത്തിക്കണം. പരാതികളില് സൈബര് പോലീസിന്റെ സഹായം ഉറപ്പാക്കുന്നതിനൊപ്പം സ്ക്വാഡുകളുടെ ഫോണ് നമ്പറുകള് പൊതുജനങ്ങള്ക്കു ലഭ്യമാക്കണം.
വിധിപകര്പ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ്സെക്രട്ടറിക്കും പോലീസ് മേധാവിക്കും അയയ്ക്കാനും കോടതി നിര്ദേശിച്ചു.
Kerala
വളാഞ്ചേരി: ലഹരിക്കും ആഢംബര ജീവിതത്തിനുമായി വാഹനം മോഷ്ടിച്ച മൂന്നംഗസംഘം പിടിയിൽ. പെരിന്തൽമണ്ണ അരിപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ചോലക്കൽ വിഷ്ണു (20), കുറ്റിപ്പുറം കുന്നത്ത് വളപ്പിൽ നിതിൻദാസ് (21), തവനൂർ കാക്കശേരികുന്ന് കുറുപ്പംവീട്ടിൽ റിജിൻ ദാസ് (22) എന്നിവരാണ് പിടിയിലായത്.
മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷ്ടിച്ച സംഘത്തെ വളാഞ്ചേരി പോലീസാണ് പിടികൂടിയത്.
വളാഞ്ചേരി കൊട്ടാരത്തും കുളമംഗലത്തും തുടർച്ചയായി നടന്ന മോഷണങ്ങളെത്തുടർന്ന് തിരൂർ ഡിവൈഎസ്പി എ.എം സിദ്ദിഖിന്റെ നിർദേശപ്രകാരം വളാഞ്ചേരി ഇൻസ്പെക്ടർ ആനന്ദ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
അമ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടാൻ സാധിച്ചത്. കഴിഞ്ഞ മാസങ്ങളിൽ കുറ്റിപ്പുറം, തവനൂർ, അയങ്കലം, പേരാമംഗലം, കൂത്താട്ടുകുളം എന്നിവിടങ്ങളിൽനിന്ന് ബൈക്കുകളും ബാറ്ററികളും മോഷ്ടിച്ചതായി പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
മോഷ്ടിക്കുന്ന വാഹനങ്ങളും ബാറ്ററികളും തിരൂർ, പൊന്നാനി, പട്ടാമ്പി എന്നിവിടങ്ങളിലാണ് വിൽപന നടത്തിയിരുന്നത്. മോഷണംപോയ ബൈക്കുകൾ പോലീസ് കണ്ടെടുത്തു.
National
ന്യൂഡൽഹി: നൂതന സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന വാഹനങ്ങൾക്കു സൈബർ സുരക്ഷയും സോഫ്റ്റ്വേർ അപ്ഡേറ്റ് മാനേജ്മെന്റും നിർബന്ധമാക്കുന്നതു സംബന്ധിച്ച നിയമം കർശനമാക്കാൻ കേന്ദ്രസർക്കാർ.
കംപ്യൂട്ടറൈസ്ഡ് സംവിധാനങ്ങളുള്ള പുതിയ മോഡൽ വാഹനങ്ങൾ മോഷണം പോകുന്നത് തടയുന്നതിനും ഇത്തരം വാഹങ്ങൾ നേരിടുന്ന സൈബർ സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിനുമാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഇടപെടൽ.
ലെവൽ-3 അല്ലെങ്കിൽ അതിനു മുകളിലുള്ള ഓട്ടോമേറ്റഡ് ഡ്രൈവിംഗ് സാങ്കേതികവിദ്യയും ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുമുള്ള യാത്രാ-വാണിജ്യ വാഹനങ്ങൾക്കും ട്രാക്ടറുകൾക്കും ഈ സൈബർ സുരക്ഷാ നിയമങ്ങൾ ബാധകമായിരിക്കും.
മെഴ്സിഡസ് ബെൻസ് എസ് ക്ലാസ്, ഔഡി എ8, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങിയ ഉയർന്ന സാങ്കേതികവിദ്യയുള്ള പുതിയ മോഡൽ വാഹങ്ങൾക്ക് ഒക്ടോബർ മുതലും നിലവിലുള്ള മോഡലുകൾക്ക് അടുത്ത ഏപ്രിൽ മുതലും പുതിയ ചട്ടങ്ങൾ നിർബന്ധമാക്കും.
സ്മാർട്ട്ഫോണുകൾക്കു സമാനമായി ഡീലർഷിപ്പുകളിൽ പോകാതെതന്നെ വൈ ഫൈ അല്ലെങ്കിൽ മൊബൈൽ നെറ്റ്വർക്കുകൾ വഴി സിസ്റ്റം അപ്ഡേറ്റുകൾ നേരിട്ടു ലഭ്യമാക്കുന്ന ഒടിഎ (ഓവർ ദി എയർ) സാങ്കേതികവിദ്യയുള്ള വാഹനങ്ങൾക്ക് 2028 ഏപ്രിലിനും ഒക്ടോബറിനുമിടയിൽ നിയമം ബാധകമായി തുടങ്ങും.
മറ്റു സോഫ്റ്റ്വേർ അപ്ഡേറ്റ് സംവിധാനമുള്ള വാഹനങ്ങൾക്ക് 2029 ഒക്ടോബറോടെയാകും നിയമം ബാധകമായി തുടങ്ങുക.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ റിമോട്ടായി നിയന്ത്രിക്കപ്പെടുന്നതിലൂടെ ഉണ്ടാകാനിടയുള്ള സുരക്ഷാ വീഴ്ചകൾ തടയാൻ കൂടുതൽ സുരക്ഷിതമായ കോഡിംഗ് ഉറപ്പാക്കണമെന്ന് വാഹനനിർമാതാക്കൾക്കു സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ബാറ്ററി സംവിധാനം ഉപയോഗിച്ച് ചെറിയ ദൂരം ഓടുന്ന ഇ-റിക്ഷകൾ ഫോണിലെ ബ്ലൂടൂത്ത് സംവിധാനം ഉപയോഗിച്ച് പുറത്തുനിന്നും സ്വിച്ച് ഓഫാക്കാൻ സാധിക്കുമെന്ന് അടുത്തിടെയാണു കണ്ടെത്തിയത്.
ഇ-റിക്ഷ ഡ്രൈവർമാരെ കബളിപ്പിക്കാനെന്നോണം ഇത്തരത്തിൽ നിരവധി ഇ-റിക്ഷകൾ ഓടിക്കൊണ്ടിരിക്കെ ഓഫായതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണു വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
Kerala
കോട്ടയം: പോലീസ് സ്റ്റേഷനുകളില് വിവിധ കേസുകളില് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള് ഒഴിവാക്കാന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച സ്പേസ് (സ്ക്രാപ് പ്രൊസസിംഗ് ഫോര് ഏരിയ ക്ളീന്അപ് ആന്ഡ് എന്ഹാന്സ്മെന്റ്) പദ്ധതി നടപ്പിലാക്കാന് പോലീസുകാര് ഏറെ ബുദ്ധിമുട്ടും.
ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളിലും ഉദ്യോഗസ്ഥര്ക്കും വിവിധ ആവശ്യങ്ങള്ക്കായി എത്തുന്നവര്ക്കും ഏറെ ബുദ്ധിമുട്ടുകള് സൃഷ് ടിച്ചാണു കേസുകളില് പിടികൂടി സൂക്ഷിച്ചിരുന്ന വാഹനങ്ങള് കെട്ടിക്കിടക്കുന്നത്. ചില പോലീസ് സ്റ്റേഷനുകളോടു ചേര്ന്നു ദേശീയ, സംസ്ഥാന പാതയോരങ്ങളിലും വാഹനങ്ങള് തുരുമ്പെടുത്തു കിടന്നു വലിയ പാരിസ്ഥിക പ്രശ്നങ്ങള് സൃഷ്ടിക്കുന്നുണ്ട്.
കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പു സമയബന്ധിതമായി പൂര്ത്തിയാക്കുമെന്ന് പറയുമ്പോഴും ഇതു പോലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ചടത്തോളം ശ്രമകരമായ ജോലിയാണ്. നിശ്ചിത കാലയളവിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്, നമ്പര്, എന്ജിന് നമ്പര് എന്നിവ ശേഖരിച്ചു വിവരങ്ങള് കണ്ടെത്താമെങ്കിലും പഴക്കം കുടുതലുള്ള വാഹനങ്ങളുടെ വിവരങ്ങള് ശേഖരിക്കുക ബുദ്ധിമുട്ടാണ്.
കെട്ടിക്കിടക്കുന്ന വാഹനങ്ങള് എല്ലാം തന്നെ ഏതെങ്കിലും ഒരു കേസില് ഉള്പ്പെട്ടതാണ്. കേസ് കഴിയാതെയോ കോടതിയില് നിന്ന് ഉത്തരവ് ലഭിക്കാതെയോ വാഹനങ്ങള് വിട്ടുകൊടുക്കാന് സാധ്യമല്ല. കേരള പോലീസ് ആക്ട് പ്രകാരം ജില്ലാ പോലീസ് ചീഫുമാര് ഈ വാഹനങ്ങള് കേസ് കഴിഞ്ഞിട്ടും അതിന്റെ ഉടമസ്ഥര് ഏറ്റെടുക്കുന്നില്ലെങ്കില് അവര്ക്കു നോട്ടീസ് അയച്ചു വാഹനം വേണ്ട എന്നെഴുതി വാങ്ങിക്കണം.
തുടര്ന്നു പോലീസ് മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടര്മാരെ ബന്ധപ്പെട്ടു വാഹനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വച്ചു വാലുവേഷന് സര്ട്ടിഫിക്കറ്റ് വാങ്ങി വിലയിട്ടശേഷം റിപ്പോര്ട്ട് സഹിതം ജില്ലാ പോലീസ് ചീഫുമാര്ക്കു നല്കിയാല് മാത്രമേ വാഹനങ്ങള് ലേലം ചെയ്തു നല്കാന് സാധിക്കു. ലേലം ചെയ്തു ലഭിക്കുന്ന തുക ട്രഷറിയിൽ അടയ്ക്കണം. ഇതാണ് ഇപ്പോഴത്തെ നടപടി ക്രമം. ഇതു ഞൊടിയിടയില് നടക്കാനുള്ള സാധ്യത വിരളമാണ്.
2000ത്തിനുശേഷം ചില പോലീസ് സ്റ്റേഷനുകള് മാറ്റുകയോ പുതുക്കി നിര്മിക്കുകയോ ചെയ്തതിന്റെ ഭാഗമായി ഓരോ ജില്ലയിലും കെട്ടിക്കിടക്കുന്ന ഇത്തരം വാഹനങ്ങള് സ്ഥല സൗകര്യമുള്ള ഒരു പോലീസ് സ്റ്റേഷനിലെ ഡംപിംഗ് യാര്ഡിലേക്കു മാറ്റിയിരുന്നു. ജെസിബി ഉപയോഗിച്ചു വാഹനങ്ങള് കംപ്രസ് ചെയ്തു ടിപ്പറുകളില് കയറ്റി ഡംപിംഗ് യാര്ഡില് കൂട്ടിയിട്ടിരിക്കുകയാണ്. ഈ വാഹനങ്ങളുടെ യാതൊരു വിവരങ്ങളും ലഭ്യമല്ലാത്ത സാഹചര്യമാണ്.
Kerala
കൊച്ചി: സംസ്ഥാനത്തെ 15 ജയിലുകള്ക്ക് സ്വന്തമായി വാഹനങ്ങള് ഇല്ലാത്തത് അവയുടെ പ്രവര്ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. തടവുകാരെ ആശുപത്രികളിലേക്കു കൊണ്ടുപോകുന്നതിനും കോടതികളില് ഹാജരാക്കുന്നതിനും വിവിധ അന്വേഷണ ഏജന്സികള്ക്കു കൈമാറുന്നതിനും മറ്റ് അടിയന്തര ആവശ്യങ്ങള്ക്കുമൊക്കെ വാഹനക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വിമെന് ഓപ്പണ് പ്രിന്സണ് ആന്ഡ് കറക്ഷണല് ഹോം, തിരുവനന്തപുരം, ബോര്സ്റ്റല് സ്കൂള് എറണാകുളം, ജില്ലാ ജയില് പത്തനംതിട്ട, ജില്ലാ ജയില് കോട്ടയം, സ്പെഷല് സബ് ജയില് പൊന്കുന്നം, സ്പെഷല് സബ് ജയില് കോഴിക്കോട്, സബ് ജയില് ആലപ്പുഴ, സബ് ജയില് കൊയിലാണ്ടി, സബ് ജയില് തിരൂര്, സബ് ജയില് ആലത്തൂര്, സബ് ജയില് ഒറ്റപ്പാലം, സബ് ജയില് പൊന്നാനി, സബ് ജയില് എറണാകുളം, സബ് ജയില് ചാവക്കാട്, സബ് ജയില് വിയ്യൂര് എന്നിവിടങ്ങളിലാണ് ജീപ്പുകള് ഇല്ലാത്തത്.
ജയില് വകുപ്പില്നിന്നു 15 വര്ഷത്തില് കൂടുതല് പഴക്കമുള്ള 64 വാഹനങ്ങള് എംഎസ്ടിസി പോര്ട്ടല് മുഖേന കണ്ടം ചെയ്യുകയുണ്ടായി. ഈ വാഹനങ്ങള്ക്കു പകരമായി കഴിഞ്ഞ സാമ്പത്തികവര്ഷത്തില് 14 പുതിയ വാഹനങ്ങള് വാങ്ങിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ വളപ്പിലും സമീപത്തും വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാനായി ‘സ്പേസ് ’ എന്ന പേരിൽ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
കേരള പോലീസ് ഹൗസിംഗ് ആൻഡ് കണ്സ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിന്റെ (കെപിഎച്ച്സിസി) നേതൃത്വത്തിൽ കേന്ദ്ര പൊതുമേഖല സ്ഥാപനമായ സീറോയുടെ സഹകരണത്തോടെയാണ് ‘റീക്ലെയിം, റി ന്യൂ, റിവൈവ് ’ എന്ന ടാഗ് ലൈനിലുള്ള പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ചെയർമാനും കെപിഎച്ച്സിസി മാനേജിംഗ് ഡയറക്ടർ അംഗവുമായ സമിതിയാണ് പദ്ധതിക്ക് രൂപം നൽകുക.
പോലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തി സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇതിലൂടെ പോലീസ് സ്റ്റേഷൻ പരിസരം ശുചിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു.
വാഹനങ്ങൾ ലേലം ചെയ്യുന്ന ഏർപ്പാട് നിലവിലുണ്ടെങ്കിലും അത് ശാശ്വത പരിഹാരമായിരുന്നില്ല. പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ചെയർമാന്റെ നേതൃത്വത്തിൽ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
വീര്യം കുറഞ്ഞ മദ്യ നികുതി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, സ്പീക്കറുടെ അനുമതിയില്ലാതെ പ്രതിപക്ഷ നേതാവ് അഴിമതി ആരോപണം ഉന്നയിച്ചത് തന്നെ ചട്ടലംഘനമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
റൂൾ 50 പ്രകാരം അഴിമതി ആരോപണം ഉന്നയിക്കാൻ പാടില്ലെന്നും ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് നിയമസഭയിൽ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയത്തിൽ എന്തെല്ലാം അനുവദിക്കണമെന്നത് തീരുമാനിക്കാനുള്ള അധികാരം സ്പീക്കർക്കാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട എസ്ഐടി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ട് തനിക്ക് ലഭിക്കുന്നത് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
District News
ചെറുപുഴ: ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കാൻ സെൻട്രൽ ബസാറിൽ തിരുമേനി റോഡിനു സമീപത്തു നിന്നും പയ്യന്നൂർ ഭാഗത്തേക്കു നിർമിച്ച ഡിവൈഡർ ഗതാഗതപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾ തിരുമേനി റോഡിൽ നിന്നും വന്ന് പയ്യന്നൂർ ഭാഗത്തേയ്ക്ക് പോകുവാൻ ബുദ്ധിമുട്ടുകയാണ്. തിരുമേനി റോഡിനോട് ചേർന്നു നിർമിച്ച ഡിവൈഡറാണ് പ്രശ്നം. രണ്ടും മൂന്നും തവണ പിന്നോട്ട് എടുത്തശേഷമാണു വാഹനങ്ങൾ ഡിവൈഡറിൽ തട്ടാതെ മുന്നോട്ടു പോകുന്നത്. ഈ ഭാഗത്ത് ഡിവൈഡർ രണ്ടു മീറ്റർ കട്ട് ചെയ്ത് മാറ്റണമെന്നാണ് ആവശ്യമുയരുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ പഞ്ചായത്തിനും പിഡബ്ല്യുഡി അധികൃതർക്കും നൽകിയിട്ടുണ്ട്.
Business
കൊച്ചി: പ്രമുഖ വാഹനനിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വാണിജ്യ വാഹനങ്ങൾക്കു വിലവർധന പ്രഖ്യാപിച്ചു. ജൂലൈ ഒന്നുമുതൽ രാജ്യത്തുടനീളം പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. വിപണിയിൽ വാഹനനിർമാണ സാമഗ്രികളുടെ വില ഉയരുന്നതും മറ്റ് ഇൻപുട്ട് ചെലവുകളിലുണ്ടായ വർധനവും കണക്കിലെടുത്താണ് തീരുമാനം. വിവിധ മോഡലുകൾക്കും പരമാവധി 2.5 ശതമാനം വരെയായിരിക്കും വിലവർധനവെന്ന് അധികൃതർ അറിയിച്ചു.
District News
നിലന്പൂർ: നിലന്പൂർ നോർത്ത് ഡിവിഷനിൽ വാഹനങ്ങളുടെ കുറവ് നേരിടുന്നു. വനം വകുപ്പിനെ വെട്ടിലാക്കുന്നവിധം നിലവിലെ വാഹനങ്ങളിൽ ഏഴെണ്ണം കാലാവധി കഴിഞ്ഞതാണ്. അതിനാൽ പുതിയ വാഹനങ്ങൾ അടിയന്തരമായി ലഭിച്ചില്ലെങ്കിൽ വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.
നിലന്പൂർ നോർത്ത് ഡിവിഷനിൽ ഡിഎഫ്ഒ, എസിഎഫ്, റേഞ്ച് ഓഫീസർമാർ ഉൾപ്പെടെയുള്ളവർ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന 15 വാഹനങ്ങളാണുള്ളത്. ഇതിൽ എസിഎഫ്, നിലന്പൂർ റേഞ്ച് ഓഫീസർ, എടവണ്ണ റേഞ്ച് ഓഫീസർ, സെൻട്രൽ നഴ്സറി റേഞ്ച് ഓഫീസർ, അകന്പാടം, കൊടുന്പുഴ, എടക്കോട് വനംസ്റ്റേഷനുകളിലെ ഉൾപ്പെടെ ഏഴ് വാഹനങ്ങളാണ് 15 വർഷം കാലപഴക്കം പിന്നിട്ടത്.
വനംവകുപ്പ് പുതിയ വാഹനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് പ്രെപ്പോസൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ധനവകുപ്പ് ഫണ്ട് അനുവദിച്ച് പുതിയ വാഹനങ്ങൾ വാങ്ങാൻ കാലതാമസം എടുക്കും.
നിലന്പൂർ നോർത്ത് ഡിവിഷനു കീഴിൽ നിലന്പൂർ, എടവണ്ണ, വഴിക്കടവ് റേഞ്ചുകളാണുള്ളത്. ഇതിൽ കാലവധി കഴിയാത്ത വാഹനമുള്ളത് വഴിക്കടവ് റേഞ്ചിൽ മാത്രമാണ്. വന്യമൃഗശല്യം ഉൾപ്പെടെ രൂക്ഷമായ നിലന്പൂർ മേഖലയിൽ വാഹനങ്ങളുടെ കുറവ് വനംവകുപ്പിന് വലിയ പ്രതിസന്ധിയാകും.
രാത്രി ഏതു സമയത്തും ജനങ്ങളുടെ വിളി വരുമെന്നതിനാൽ വാഹനങ്ങൾ ഇല്ലാത്ത പക്ഷം വാഹനങ്ങൾ വാടകക്ക് വിളിക്കേണ്ട അവസ്ഥ വരും. കാലവധി കഴിഞ്ഞ വാഹനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പിന്റെ ഫിറ്റ്നസും ലഭിക്കില്ല. മലപ്പുറം ജില്ലയുടെ പകുതിയിലേറെ ഭാഗം വരുന്നത് നിലന്പൂർ നോർത്ത് ഡിവിഷൻ പരിധിയിലാണ്.
നിലവിലുള്ള 15 വാഹനങ്ങൾ തന്നെ മതിയാകാത്ത അവസ്ഥ നിലനിൽക്കുന്പോഴാണ് ഏഴ് വാഹനങ്ങൾ നിരത്തിലിറക്കാൻ കഴിയാതെ വരുന്നത്. വനംമന്ത്രി ഷിബു ബേബിജോണ് ഉൾപ്പെടെ അടിയന്തര ഇടപെടൽ നടത്തി വേണം കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പകരം നിലന്പൂർ നോർത്ത് ഡിവിഷനിൽ പുതിയ വാഹനം അനുവദിക്കാൻ.
Kerala
ആലപ്പുഴ: അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് വാഹനങ്ങളിൽ ഇടിച്ച് റോഡരികിലെ ബജ്ജിക്കടയ്ക്ക് മുന്നിൽ ചായ കുടിച്ചുകൊണ്ടുനിന്ന യുവാവിന് ദാരുണാന്ത്യം.
കഞ്ഞിക്കുഴി തകിടിവെളിയിൽ സുനിൽകുമാറിന്റെ മകൻ എസ്. സുധീഷാണ് (35) മരിച്ചത്. ഇന്നലെ വൈകിട്ട് 3.15ന് പഴവീട് മെഡിക്കൽ സെന്ററിന് എതിർവശത്തായിരുന്നു സംഭവം.
തിരുവല്ലയിലെ ബന്ധുവീട്ടിൽ ഭാര്യക്കൊപ്പം പോയശേഷം മുഹമ്മയിലെ വീട്ടിലേക്കു മടങ്ങിവരുകയായിരുന്നു. പഴവീട് ഭാഗത്ത് എത്തിയപ്പോൾ ബജ്ജിക്കടയിൽ ചായ കുടിക്കാൻ ബൈക്ക് നിർത്തി. ഒപ്പമുണ്ടായിരുന്ന ഭാര്യയാണ് കടയിലേക്കു കയറി ചായ വാങ്ങിക്കൊടുത്തത്.
ഇത് ബൈക്കിൽചാരിനിന്ന് കുടിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകായിരുന്നു. കൈതവന ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കു വന്ന കാർ ആദ്യം ഓട്ടോയിലും പിന്നീട് സ്കൂട്ടറിലും സുധീഷിന്റെ ബൈക്കിലും ഇടിക്കുകയായിരുന്നു.
ഗർഭിണിയായ യുവതി വയറുവേദന അനുഭവപ്പെട്ടതോടെ ഭർത്താവിനും കൈകുഞ്ഞിനും സഹോദരനുമൊപ്പം ആശുപത്രിയിലേക്കു പോകുന്നതിനിടെയായിരുന്നു കാർ അപകടത്തിൽപ്പെട്ടത്.
Kerala
കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശേരി ചുരത്തിൽ ഗതാഗതം നിയന്ത്രണം. മൾട്ടി ആക്സിൽ വാഹനങ്ങളുടെ ഗതാഗതത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ എം.എസ്. മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്. രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയാണ് നിയന്ത്രണം. കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വയനാട്ടിലേക്കും തിരിച്ചുമുള്ള മൾട്ടി ആക്സിൽ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ ഉൾപ്പെടെയുള്ള ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. യാത്രാ ദുരിതം ഒഴിവാക്കാൻ അവശ്യ സർവീസുകളെയും ചെറിയ വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രണ്ട് ആക്സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ, മറ്റ് വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾ എന്നിവയ്ക്ക് ആണ് നിശ്ചിത സമയങ്ങളിൽ ചുരത്തിലൂടെ കടന്നുപോകാൻ നിയന്ത്രണമുള്ളത്.
കലാവർഷത്തിന്റെ പശ്ചാത്തലത്തിൽ താമരശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ സി.കെ. കാസിം എംൽഎ, കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.
Kerala
കൊച്ചി: മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം വൈറലായിരുന്നു. ഒറ്റ പ്രതികരണത്തിലൂടെ ജെന്സിക്കിടയില് പൂക്കി സിഎം ആയി വി.ഡി മാറുകയും ചെയ്തു. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന് വി.ഡി സതീശന് സംസാരിച്ച വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.
മോഡിഫിക്കേനുമായി മുന്നോട്ട് പോവുകയാണ് സര്ക്കാര്. ഇതിനായി റിപ്പോര്ട്ട് തയാറാക്കല് മോട്ടോര് വാഹന വകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. ശാസ്ത്രീയ പഠനം നടത്തിയാണ് റിപ്പോര്ട്ട് തയാറാക്കുന്നത്. ഏതൊക്കെ മോഡിഫിക്കേഷനാണ് അനുവദിക്കുക, ഏതൊക്കെയാണ് നിയമവിരുദ്ധം എന്ന കാര്യമാണ് ഇനി അറിയാനുള്ളത്. റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്കിക്കൊണ്ടുള്ള പഠനമാണ് ഗതാഗത വകുപ്പിന്റെ ഭാഗത്തു നിന്നു നടക്കുന്നത്.
വാഹനനിര്മാതാക്കള് നല്കിയിട്ടുള്ളതില് എന്ത് അധികമായി വച്ചാലും അത് മോഡിഫിക്കേഷന് ആണ്. രൂപത്തില് മാറ്റം വരുത്തിയാല് നിയമവിരുദ്ധമാവുകയും ചെയ്യും. നിലവില് അപകടകരമല്ലാത്ത മോഡിഫിക്കേഷന് ഏതൊക്കെയാണ്, ഏതൊക്കെ വണ്ടികളാണ് മോഡിഫിക്കേഷന് എത്തുന്നത്, ഏത് പ്രായത്തിലുള്ളവരാണ് കൂടുതലും മോഡിഫിക്കേഷന് ചെയ്യാന് എത്തുന്നത് എന്ന് പ്രതികരിച്ചിരിക്കുകയാണ് കൊച്ചിയില് മോഡിഫിക്കേഷന് ചെയ്യുന്ന സ്ഥാപനങ്ങള്.
ഉജിത് കൃഷ്ണ
(മാനേജര്, മൈ കാര്പ്രസോ, കളമശേരി)
നിയപരമായി മോഡിഫിക്കേഷന് ചെയ്യാം. കളര് മാറ്റാന് ആര്ടിഒയില് രജിസ്റ്റര് ചെയ്ത് മാറ്റിയാല് മതി. ആര്ടിഒയില് വണ്ടി സബ്മിറ്റ് ചെയ്ത് ഫോം ഫില് ചെയ്ത് കഴിഞ്ഞാല് നിയപരമായി മോഡിഫിക്കേഷന് ചെയ്യാം. ചെറിയൊരു തുക മാത്രമേ ആവുകയുള്ളു. ബേസ് മോഡല് ടയറുകള്ക്ക് കമ്പനി അനുവദിക്കുന്ന ടയര് സൈസ് വരുത്താന് കഴിയും. 15 സൈസ് ഉള്ള അലോയ്ക്ക് 16 ഇഞ്ച് വരെ വയ്ക്കാനാകും. ഓവര് സൈസ് ടയര് നിയമവിരുദ്ധമാണ്.
നിലവില് സണ് ഫിലിം ഒട്ടിക്കുന്നത് അനുവദനീയമാണ്. 70 ശതമാനം വിസിബിലിറ്റി ഉള്ള ഷെയ്ഡ് ഉപയോഗിക്കാം. ഡാര്ക്നെസ് കൂടുതലുള്ളത് നിയമവിരുദ്ധമാണ്. ഓവര് ആയി സ്റ്റിക്കറുകളും ഗ്രാഫിക്സും ചെയ്യുന്നത് നിയമവിരുദ്ധമാണ്. സൈലന്സറും എക്സോസ്റ്റും മാറ്റി ശബ്ദം കൂടുതല് ആക്കുന്നത് നിയമവിരുദ്ധമാണ്.
എന്നാല് വണ്ടിയില് സ്റ്റിക്കര് ഒട്ടിക്കുന്നതോ ടയറിന്റെ സൈസ് അല്പ്പം കൂട്ടുന്നതോ അപകടകരമല്ല. പക്ഷെ ഡ്രൈവ് ചെയ്യുന്ന ആള്ക്ക് അത് കംഫര്ട്ടബിള് ആയിരിക്കില്ല. മോഡിഫൈഡ് വെഹിക്കിള്സ് ഓടിക്കാനുള സ്കില്ലും കൂടി ഉണ്ടാകണം. എക്സോസ്റ്റ് മാറ്റുന്നതാണ് അപകടകരമായ രീതിയില് വരുന്നത്. അപകടം എന്നല്ല അത് മറ്റുള്ളവര്ക്ക് ശല്യമുണ്ടാക്കുന്നതാണ്.
18-30 വയസു വരെയുള്ളവരാണ് കൂടുതലും മോഡിഫിക്കേഷന് എത്തുന്നത്. ചിലര്ക്ക് ഓഫ്റോഡ് ആയിരിക്കും ഇഷ്ടം. എന്നാല് ചിലര്ക്ക് വണ്ടി ഷോകേസ് ചെയ്യാനായിരിക്കും ഇഷ്ടം. വണ്ടിയുടെ സ്റ്റാന്സ് ലോവര് ചെയ്യുന്നതൊക്കെ ചെയ്താല് വണ്ടി നല്ല ഭംഗിയായിരിക്കും കാണാന്. കോളേജ് വിദ്യാര്ഥികളാണ് അത് ചെയ്യുന്നത്.
റേസര്മാരാണ് പിന്നെ മോഡിഫിക്കേഷന് ചെയ്യുന്നത്. അവര് ട്രാക്കിന് വേണ്ടിയുള്ള വണ്ടികളാണ് ചെയ്യുക. അത് റോഡിലേക്ക് എത്തില്ല. നിയമങ്ങളെല്ലാം നോക്കിയാണ് മോഡിഫിക്കേഷന് നടത്തുക. സോഷ്യല് മീഡിയയില് ഓരോ വണ്ടിക്കും ഓരോ പേജുകള് തന്നെയുണ്ട്. ഇങ്ങനെ മോഡിഫിക്കേഷന് ചെയ്ത് ഹിറ്റായി നില്ക്കുന്ന ആളുകളുണ്ട്.
കേരളത്തില് പൊതുവെ വൃത്തിയായി മോഡിഫിക്കേഷന് ചെയ്യുന്ന ആള്ക്കാരാണ്. ഓവര് ആയി മോഡിഫിക്കേഷന് ചെയ്യാറില്ല. ഡല്ഹിയില് നിന്നൊക്കെ എത്തിക്കുന്ന വില കുറഞ്ഞ ബിഎംഡബ്ല്യു വാഹനങ്ങള് മോഡിഫൈ ചെയ്ത് എടുക്കുന്ന പയ്യന്മാരുണ്ട്. പഴയ സ്വിഫ്റ്റ്, സിവിക്, ബെലേനോ, സ്കോഡ, പോളോ പോലെ പെര്ഫോമന്സ് ഉള്ള വണ്ടികള് മോഡിഫൈ ചെയ്യുന്ന ആളുകളുണ്ട്.
മോഡിഫൈ ചെയ്യുമ്പോള് ഫ്യൂസ് ഒന്നും കൊടുക്കാതെ ഡയറക്ട് വയറിംഗ് ചെയ്യുക ഒക്കെ ചെയ്യുമ്പോള് തീപിടിക്കാനുള്ള സാധ്യതയുണ്ട്. എന്നാല് കേരളത്തില് അങ്ങനെ ചെയ്യാറില്ല. നന്നായി തന്നെയാണ് ചെയ്യാറുള്ളത്.
സിദ്ദിഖ് പൂവത്ത്
(കാര് ആക്സസറീസ് ഡീലേഴ്സ് ആന്ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന് എറണാകുളം ജില്ലാ പ്രസിഡന്റ്, ദ കാര് ഷോപ്പ് - പാലാരിവട്ടം)
മോഡിഫിക്കേഷന് അപകടകരമല്ല. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല് മാത്രമേ അപകടകരമാവുകയുള്ളു. നമ്മള് ചെയ്യുന്നതൊക്കെ സര്ക്കാരിന് ടാക്സ് അടച്ച് വാങ്ങിച്ച് ചെയ്യുന്ന കാര്യങ്ങളാണ്, നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. എല്ഇഡി ബള്ബ് പിടിപ്പിക്കുന്നതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്നതാണ്. ഏറ്റവും നല്ല കമ്പനികളുടെ ലൈറ്റുകളൊക്കെയാണ് ഉപയോഗിക്കുന്നത്. എന്നാല് ചെറിയ കാര്യങ്ങള്ക്ക് പോലും ഉദ്യോഗസ്ഥര് ഫൈന് ഇടും.
ഓവര് സൈസ്ഡ് വീല് ഇടുന്നത്, ശബ്ദം വര്ധിപ്പിക്കുന്നത് ഒക്കെ നിയമലംഘനത്തില് പെടും. കാര് അസോസിയേഷന് ഡീലേഴ്സ് ആന്ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന് എന്ന അസോസിയേഷന് മെമ്പേഴ്സ് നിയമവിരുദ്ധമായ ഒന്നും ചെയ്യാറില്ല. നിയമവിരുദ്ധമായ ഡാര്ക്ക് ഫിലിമുകളോ ഒന്നും ഒട്ടിക്കരുതെന്നും മറ്റ് നിയവിരുദ്ധമായ മോഡിഫിക്കേഷന് നടത്തുകയോ ചെയ്യരുതെന്നും പറഞ്ഞിട്ടുണ്ട്.
കാര് സ്റ്റീരിയോ, ഹെഡ്ലൈറ്റ് ബള്ബ്, സ്റ്റിക്കര് വര്ക്ക്, സ്പോയിലേഴ്സ്, ബംപര് മോഡിഫിക്കേഷന് ഒക്കെയാണ് ഇവിടെ നടക്കുന്നത്. ഇതൊക്കെ കാണിക്കാന് ചിലര് സ്റ്റൈലിഷ് ആയി ഓടിക്കാന് ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. മോഡിഫിക്കേഷന് നല്ലൊരു കടയില് പോയി ചെയ്താല് അപകടകരമാവില്ല. ഓണ്ലൈനില് ഒക്കെ വാങ്ങി സ്വന്തമായി ചെയ്താല് അപകടകരമാകും.
കൂടുതലും യംഗ്സ്റ്റേഴ്സ് ആണ് കൂടുതല് മോഡിഫിക്കേഷന് എത്തുന്നത്. ഥാര് ആണ് കൂടുതലും മോഡിഫിക്കേഷന് എത്തുന്ന വണ്ടി.
ഓടിക്കൊണ്ടിരിക്കുന്ന വണ്ടികള് കത്തി നശിക്കുന്നതിന് കാരണം മോഡിഫിക്കേഷന് അല്ല. അങ്ങനെയുള്ള ഉടമകളോട് സംസാരിച്ചിരുന്നു. അവര് മഡിഫിക്കേഷന് ചെയ്തിട്ടില്ല എന്നാണ് പറഞ്ഞത്. പുതിയ വണ്ടികള് വരെ കത്തുന്നുണ്ട്. ടൂ വീലറുമാരെ കാറിലേക്ക് ആകര്ഷിക്കാന് എല്ലാ കമ്പനികളും വില കുറഞ്ഞ ജനകീയ കാറുകള് ഇറക്കുന്നുണ്ട്. അതിലൊക്കെ നിലവാരം കുറഞ്ഞ ആക്സസറീസ് ആണ് ഉപയോഗിക്കുന്നത്. അതുൊണ്് വണ്ടി വാങ്ങുമ്പോഴേ ശ്രദ്ധിക്കണം.
ജോ
(വോള്ഫ് പെര്ഫോമന്സ്)
പെയിന്റ്, വീല് എന്നിവ മാറ്റി കൊണ്ടുള്ള മോഡിഫിക്കേഷന് ആണ് കൂടുതല് നടക്കുന്നത്. പെയിന്റ് മാറിക്കഴിഞ്ഞാല് ആര്ടിഒയില് രജിസ്റ്റര് ചെയ്യണം. പെയിന്റ് മാറി എന്ന് രജിസ്റ്റര് ചെയ്തു കഴിഞ്ഞാല് പിന്നെ കുഴപ്പമില്ല. എന്നാല് വലിയ വീലുകള് വയ്ക്കുന്നത് ഇവിടെ സുരക്ഷിതമല്ലാത്ത കാര്യമാണ്. എന്നാല് അത് സുരക്ഷിതമല്ലെന്ന് പറയാനാവില്ല.
യുവാക്കള് കൂടുതലും വണ്ടിയുടെ എക്സോസ്റ്റ് സിസ്റ്റത്തില് മാറ്റം വരുത്തുന്ന മോഡിഫിക്കേഷന് ആണ് ചെയ്യുന്നത്. അത് വലിയൊരു നിയമലംഘനമാണ്. പുകക്കുഴല് കസ്റ്റമൈസ് ചെയ്ത് വേറെ പുകക്കുഴല് വയ്ക്കുന്നതോടെ വളരെയധികം ശബ്ദം വണ്ടിയില് നിന്നും പുറത്തേക്ക് വരും. ശബ്ദം കൂടുതലാകുന്നത് ശബ്ദ മലിനീകരണം ഉണ്ടാക്കും. ഇത് കേള്വിക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. അതിനാല് അത് അപകടമാണ്.
വണ്ടി മുഴുവനായും രൂപമാറ്റം ചെയ്യുക, വണ്ടിയുടെ മുകളില് സ്റ്റിക്കര് ഒട്ടിക്കുക ഒക്കെ നിയമലംഘനമായാണ് കാണുന്നത്. എന്നാല് സ്റ്റിക്കര് ഒട്ടിക്കുന്നത് അപകടകരമല്ല. വണ്ടിയില് പെട്രോള് പകരം ഗ്യാസ് വയ്ക്കുക, അങ്ങനെ വേറെ ഇന്ധനങ്ങള് ഉയോഗിക്കാന് അധികമായി അറ്റാച്ച്മെന്റുകള് വയ്ക്കുന്നത് നിയമലംഘനമാണ്, അത് അപകടകരവുമായാണ് കാണുന്നത്. വണ്ടിയുടെ ലൈനില് നിന്നും പുറത്തേക്ക് നില്ക്കുന്ന ടയറുകളും സുരക്ഷിതമല്ല, നിയമലംഘനമാണ്.
മോഡിഫിക്കേഷന് ചെയ്യുമ്പോള് ഫിറ്റ് ചെയ്ത സാധനങ്ങള് ഏതെങ്കിലും ഒരു ഭാഗത്ത് മുട്ടിയിരിക്കുകയോ ചെയ്താല് വണ്ടി കത്താനാനും സാധ്യതയുണ്ട്. ലൈറ്റോ ഹോണോ മറ്റ് എന്തെങ്കിലുമൊക്കെ പിടിപ്പിക്കുമ്പോള് കമ്പനിയില് നിന്നുള്ള വയറല്ല ഉപയോഗിക്കുക. ചെയ്യുന്നത് ശരിയായില്ലെങ്കില് ഷോര്ട്ട് സര്ക്യൂട്ട് വന്ന് വണ്ടി കത്തി നശിക്കും.
ഓള്ട്ടോ, സ്വിഫ്റ്റ് മുതല് വിലകൂടിയ കാറുകളായ മെഴ്സിഡസ്, ബിഎന്ഡബ്ല്യൂ, പജെറോ സ്പോട്ട്, ലാന്ഡ് ക്രൂയിസര് തുടങ്ങി എല്ലാ രീതിയിലുള്ള വണ്ടികളും മോഡിഫിക്കേഷന് എത്താറുണ്ട്. 18 തൊട്ട് 35 വരെ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല് മോഡിഫിക്കേഷന് ചെയ്യാന് വണ്ടികളുമായി എത്തുന്നത്.
അതേസമയം, 1988ലെ മോട്ടോര് വാഹന നിയമം വകുപ്പ് 52ല് പറയുന്നത് വാഹന നിര്മാതാക്കള് അനുവദിക്കുന്നതിന് അപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കില്ല എന്നാണ്. കേരള ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് രൂപമാറ്റത്തിന് അനുമതി നല്കിയ ത്തരവ 2019ല് സുപ്രീം കോടതി തള്ളിയിരുന്നു.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളടക്കം കേന്ദ്ര സര്ക്കാരിന്റെ കീഴിലുള്ള വിവിധ ഏജന്സികള് നടത്തുന്ന പ്രോട്ടോടൈപ്പ് ടെസ്റ്റ് പാസായ ശേഷമാണ് നിരത്തിലിറക്കുന്നത്. ഈ വാഹനങ്ങളില് മോഡിഫിക്കേഷന് അനുവദിക്കില്ല എന്നാണ് നിയമം. സുപ്രീം കോടതി വിധിയെയും കേന്ദ്ര നനിയമത്തെയും എങ്ങനെയാകും സര്ക്കാര് മറികടക്കുക എന്നും എങ്ങനെയാണ് മോഡിഫിക്കേഷന് നിയമം അനുവദിക്കുക എന്നാണ് ഇനി അറിയാനുള്ളത്.
Kerala
മഞ്ചേരി: വി.ഡി. സതീശന്റെ പേര് തന്റെ വാഹനങ്ങൾക്ക് നൽകി യുഡിഎഫ് പ്രവർത്തകൻ. മഞ്ചേരി എളങ്കൂർ കുട്ടശേരിയിലെ യുഡിഎഫ് പ്രവർത്തകനായ കൊടപ്പയിൽ കുഞ്ഞിമുഹമ്മദ് എന്ന നാണിയാണ് താൻ ജീവന് തുല്യം സ്നേഹിക്കുന്ന തന്റെ നേതാവായ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേര് വാഹനത്തിന് എഴുതിചേർത്തത്.
കോണ്ഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ച ഉടൻ തന്നെ യുവാവ് തന്റെ കാറിലും ജീപ്പിലും വി.ഡി. സതീശൻ എന്ന് ആലേഖനം ചെയ്ത് പുറത്തിറക്കുകയും ഇത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയുമായിരുന്നു.
അരനൂറ്റാണ്ടിനപ്പുറം സംസ്ഥാനം എങ്ങനെയായിരിക്കണമെന്ന വി.ഡി. സതീശന്റെ കാഴ്ചപ്പാടും മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്ന നിലപാടുമാണ് തന്നെ വിഡിയുടെ ആരാധകനാക്കിയതെന്ന് നാണി പറഞ്ഞു.
വെള്ളുവങ്ങാട് യൂസ്ഡ് കാർ ഷോറൂം നടത്തുന്ന ഇദ്ദേഹം തന്റെ വാഹനങ്ങളിൽ മുഖ്യമന്ത്രിയുടെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും ഫോട്ടോകൾ ഡിസൈൻ ചെയ്തുവയ്ക്കാനുള്ള ഒരുക്കത്തിലാണ്. എളങ്കൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കൂടിയാണ് കുഞ്ഞിമുഹമ്മദ്.
Kerala
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താൽ ചൊവ്വാഴ്ച.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹർത്താലിൽ നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കും.
കണ്ണൂരിൽ സ്വകാര്യ ബസ് സർവീസ് മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് അറിയിച്ചു. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു.
52 ദളിത് സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ.
ജസ്റ്റീസ് ഫോർ നിധിൻരാജ് ആക്ഷൻ കൗൺസിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്.
Kerala
കൊല്ലം: കൊല്ലത്ത് നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിൽ. കടയ്ക്കലിലാണ് സംഭവം. തിരുവനന്തപുരം വെള്ളലൂർ സ്വദേശിയായ ജയകൃഷ്ണൻ ആണ് അറസ്റ്റിലായത്. നിർത്താതെ പോയ കാർ നാട്ടുകാർ ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഇയാൾ മദ്യലഹരിയിലായിരുന്നു. മടത്തറ മുതൽ കടയ്ക്കൽ വരെ റോഡിൽ അമിത വേഗതയിലെത്തി നിരവധി വാഹനങ്ങളെ ഇടിച്ച് പായുകയായിരുന്നു. നാട്ടുകാർ തടഞ്ഞുവച്ച ജയകൃഷ്ണനെ കടയ്ക്കൽ പോലീസ് എത്തി കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയായിരുന്നു. ഇയാളുടെ കാറും പിടിച്ചെടുത്തു.
NRI
ന്യൂയോർക്ക് : റിയർ കാമറയിലെ സാങ്കേതിക തകരാർ മൂലം 1.7 ദശലക്ഷത്തിലധികം (17 ലക്ഷം) വാഹനങ്ങൾ ഫോർഡ് തിരിച്ചുവിളിക്കുന്നു.
2020 മുതൽ 2024 വരെയുള്ള വർഷങ്ങളിലെ ബ്രോങ്കോ (Bronco), എഡ്ജ് (Edge), എക്സ്പ്ലോറർ (Explorer), എസ്കേപ്പ് (Escape) കൂടാതെ ലിങ്കൺ കോർസെയർ (Lincoln Corsair), ഏവിയേറ്റർ (Aviator) എന്നീ മോഡലുകളെയാണ് തകരാർ ബാധിച്ചിരിക്കുന്നത്.
റിവേഴ്സ് എടുക്കുമ്പോൾ കാമറ ദൃശ്യങ്ങൾ തെളിയാതിരിക്കുകയോ അല്ലെങ്കിൽ ദൃശ്യങ്ങൾ തലതിരിഞ്ഞ നിലയിൽ (inverted) കാണപ്പെടുകയോ ചെയ്യുന്നു. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു.
വാഹനങ്ങളിലെ സോഫ്റ്റ്വെയർ സൗജന്യമായി പരിഷ്കരിച്ചു നൽകുമെന്ന് കമ്പനി അറിയിച്ചു. ബ്രോങ്കോ, എഡ്ജ് മോഡലുകളുടെ ഉടമകൾക്ക് ഈ മാസം അവസാനവും മറ്റ് മോഡലുകളുടെ ഉടമകൾക്ക് ഏപ്രിൽ പകുതിയോടെയും തപാൽ വഴി അറിയിപ്പ് ലഭിക്കും.
Kerala
കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്. രണ്ട് കാറുകൾക്കും ലോറിക്കും നേരെയാണ് ആക്രമണമുണ്ടായത്.
പുലർച്ചെ നാലരയോടെ രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങൾക്ക് നേരെ മെട്രോ ആശുപത്രിക്ക് സമീപത്തുവച്ചാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ലോറിയുടെ ചില്ല് തകർന്നു. കാറുകൾക്കും കേടുപാടുണ്ട്. ആർക്കും പരിക്കില്ല.
യാത്രക്കാർ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Kerala
തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട് 35 വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകി.
ബ്രോയിലർ ഫാം ആരംഭിക്കുന്നതിന് കൊല്ലം കൊട്ടാരക്കര കോട്ടുക്കൽ വില്ലേജിലെ കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷന് (കെപ്കോ) നൽകിയ 10 ഏക്കർ ഭൂമിയുടെ പാട്ടത്തുകയിൽ ഇളവു നൽകി.
2025-2026 സാന്പത്തികവർഷം മുതൽ ഏക്കർ ഒന്നിന് 1000 രൂപ നിരക്കിൽ പുതുക്കി നിശ്ചയിച്ചു.
Business
കൊച്ചി: ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള പി.ടി. ടാറ്റ മോട്ടോഴ്സ് ഇന്തോനേഷ്യയില് 70,000 വാഹനങ്ങള് വിതരണം ചെയ്യുന്നതിനുള്ള കരാറില് ഒപ്പുവച്ചു.
കൃഷി ആവശ്യങ്ങള്ക്കും ഗ്രാമീണ ലോജിസ്റ്റിക്സിനും ഫാം ടു മാര്ക്കറ്റ് ഗതാഗതത്തിനും ചരക്കുനീക്കത്തിനുമായി ഉപയോഗിക്കുന്ന വാഹനങ്ങളാണ് വിതരണം ചെയ്യുക.
35,000 യൂണിറ്റ് വീതം ടാറ്റ യോദ്ധയും (പിക്അപ്) ടാറ്റ അള്ട്രാ ടി.7നുമാണ് (ട്രക്ക്) വിതരണം ചെയ്യുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു.
Kerala
കൊച്ചി: ഷോര്ട്ട് സര്ക്യൂട്ട് എന്ന ഒറ്റക്കാരണത്തില് ഒതുക്കാനുള്ളതല്ല വാഹനങ്ങള് കത്തി നശിക്കുന്ന സംഭവങ്ങള്... പ്രത്യേകിച്ചും കേരളത്തില് അത് ഒറ്റപ്പെട്ട സംഭവം അല്ലാതെ ആകുമ്പോള്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള് കത്തിനശിക്കുന്നത് പലപ്പോഴും വന് ദുരന്തമാണ് സൃഷ്ടിക്കാറുള്ളത്. വണ്ടികളില് തീ ആളിപ്പടരുകയും കത്തിനശിക്കുകയും ചെയ്യുന്ന അപകടങ്ങള് കേരളത്തില് വർധിച്ചു വരികയാണ്. വാഹനങ്ങള് ഇങ്ങനെ കത്തി നശിക്കുന്നതിന്റെ പ്രധാന കാരണം അശാസ്ത്രീയമായ കൂട്ടിച്ചേര്ക്കലുകളാണ്. അണ് ഓഥറൈസ്ഡ് ആയ ഓള്ട്ടറേഷന് ആണ് വാഹനങ്ങള് കത്തി നശിക്കാന് കാരണമാകുന്നതെന്നാണ് കൊച്ചിയിലെ എംവിഡി ഉദ്യോഗസ്ഥര് ദീപിക ഓണ്ലൈനോടു പ്രതികരിച്ചത്.
നിലവാരം കുറഞ്ഞാൽ
ഒരുപാട് ടെസ്റ്റുകള് കഴിഞ്ഞാണ് വണ്ടിയുടെ മാനുഫാക്ചറിംഗ് നടക്കുന്നത്. ഫയര് ടെസ്റ്റ്, കൊളീഷന് ടെസ്റ്റ് ഉള്പ്പെടെ നടത്തും. ഇങ്ങനെ ടെസ്റ്റുകള് ഒക്കെ കഴിഞ്ഞു വരുന്ന വണ്ടികള് സാധാരണയായി കത്തി നശിക്കാന് സാധ്യതയില്ല. വാഹനങ്ങളില് അശാസ്ത്രീയമായി കൂട്ടിച്ചേര്ക്കലുകള് നടത്തുമ്പോള് ഉപയോഗിക്കുന്ന വയറിംഗും നിലവാരം കുറഞ്ഞ സാധനങ്ങള് ഉപയോഗിക്കുന്നതും ഷോര്ട്ട് സര്ക്യൂട്ട് ഉണ്ടാക്കാനും വണ്ടി കത്തി നശിക്കാനും സാധ്യത കൂട്ടുകയാണ്. ഡിസി കറന്റ് സിസ്റ്റം ആണ് വാഹനങ്ങളില് ഉപയോഗിക്കുന്നത്. 12 വാള്ട്ട് ആണെങ്കില് പോലും സ്പാര്ക്ക് ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് സ്റ്റാന്ഡേര്ഡ് ഇല്ലാത്ത വയറിംഗ് ചെയ്തു കഴിഞ്ഞാല് വാഹനം കത്താനുള്ള സാധ്യതയുണ്ട്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
മ്യൂസിക് സിസ്റ്റം, ആക്സസറികള്, പവര് വിന്ഡോസ്, ഹോണുകള് തുടങ്ങി പല മോഡിഫിക്കേഷനുകള് നടത്തുമ്പോഴും വാഹനങ്ങളുടെ നിലവിലെ വയറിംഗ് കട്ട് ചെയ്തും നിലവാരം കുറഞ്ഞ വയറുകള് കൂട്ടിച്ചേര്ത്തും പിടിപ്പിക്കുന്നുണ്ട്. ഇതു ഷോര്ട്ട് സര്ക്യൂട്ടിനു കാരണമാകും. മാത്രമല്ല, ഫൂവല് ലൈനുകള് ശരിയായ രീതിയില് സംരക്ഷിക്കാതിരുന്നാല് വാഹനത്തില്നിന്നു ഫ്യൂവല് ലീക്ക് ആയി എന്ജിന്റെ ചൂടുള്ള ഭാഗത്തു വീണാല് തീ പിടിക്കാനുള്ള സാധ്യതയുണ്ട്. കമ്പ്രസ്ഡ് ഗ്യാസ് കാനുകളും വണ്ടിക്കുള്ളില് വയ്ക്കാന് പാടില്ല. പ്രഷര് കൂടി പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്. പുതിയ വണ്ടികള് കര്ക്കശമായ ടെസ്റ്റുകള് കഴിഞ്ഞാണ് വിപണിയില് വരുന്നത്. അതു ഫയര് പ്രൂഫുമാണ്. അനധികൃതമായ രൂപമാറ്റം വരുത്തന്നതാണ് കൂടുതലായും വണ്ടികള് കത്തി നശിക്കാന് കാരണമാകുന്നത്.
Kerala
തിരുവനന്തപുരം: മോട്ടോർ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് നിരക്കിൽ കുറവു വരുത്തി സർക്കാർ ഉത്തരവിറക്കി.
10, 15, 20 വർഷം പഴക്കം വരുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് 50 ശതമാനത്തിൽ താഴെ ഇളവു വരുത്തി.
കേന്ദ്ര മോട്ടോർ നിയമമനുസരിച്ചു വാഹനങ്ങളുടെ കാലപ്പഴക്കം കണക്കിലെടുത്തു ഫിറ്റ്നസ് തുക കേന്ദ്ര സർക്കാർ 50 ശതമാനത്തിൽ അധികം വർധിപ്പിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാനം കേന്ദ്രത്തോടു തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മോട്ടോർ വകുപ്പ് ഉത്തരവിറക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഓഫീസ് അറിയിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ 41 കോടി വാഹനങ്ങളില് 70 ശതമാനത്തിലധികവും നിർബന്ധമായും പാലിക്കേണ്ട ഒന്നല്ലെങ്കിൽ മറ്റേതെങ്കിലും നിയമങ്ങൾ പാലിക്കാറില്ലെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം.
നിയന്ത്രണ വിധേയമായ മലിനീകരണത്തിന്റെ സർട്ടിഫിക്കറ്റ് (പിയുസി), ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ടു നിർബന്ധമായും പാലിക്കേണ്ട നിയമങ്ങളിൽ ഏതെങ്കിലുമൊക്കെ രാജ്യത്തെ 70 ശതമാനം വാഹനങ്ങളും പാലിക്കുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.
ഗതാഗത മന്ത്രാലയം ഈ കണക്കുകളുൾപ്പെട്ടിട്ടുള്ള റിപ്പോർട്ട് കഴിഞ്ഞ ആഴ്ച നടന്നൊരു യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പ്രതിനിധികളുമായി പങ്കുവച്ചിട്ടുണ്ടെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
കേന്ദ്രത്തിന്റെ കണക്കനുസരിച്ച് നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ മൂന്നിൽ രണ്ടും ഇരുചക്രവാഹനങ്ങളാണ്- ഏകദേശം 23.5 കോടി വരുമിത്. ഈ വിഷയം ചൂണ്ടിക്കാട്ടി നിയമനിർവഹണത്തിലെ വീഴ്ചകൾക്കെതിരേ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വാഹന ഉടമകൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് നിശ്ചിത സമയപരിധിക്കുളളിൽ ഉറപ്പാക്കാൻ കേന്ദ്രം ഒരു നിയമച്ചട്ടക്കൂടും നിർദേശിച്ചിട്ടുണ്ട്.അനുവദനീയമായ സമയപരിധിക്കുള്ളിൽ നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങൾ തനിയെ ഡീ-രജിസ്റ്റർ ചെയ്യപ്പെടുമെന്നതാണ് വ്യവസ്ഥ.
Kerala
കോഴിക്കോട്: ഇൻഷ്വറൻസ് ഇല്ലാതെ നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി ശിപാർശ ചെയ്യുന്ന നിയമം വരുന്നു. ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നിർദേശിക്കുന്നതരത്തിൽ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്താനാണു നീക്കം.
നിരത്തുകളിൽ ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം ഉയരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാഹനങ്ങൾക്കെതിരേ നടപടി കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
സാധുവായ രജിസ്ട്രേഷൻ, പെർമിറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങളും പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്ന വാഹനങ്ങളും പിടിച്ചെടുക്കാനാണ് നിലവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുള്ളത്. ഇതേ നിയമമാണ് ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങളുടെ കാര്യത്തിലും ബാധകമാകുകയെന്നാണ് വിവരം. തേർഡ് പാർട്ടി ഇൻഷ്വറൻസ് എങ്കിലും ഇല്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവരുന്നത്.
ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങളിലേറെയും ഇരുചക്ര വാഹനങ്ങളാണെന്നാണു നിരീക്ഷണം. ചെറിയ തോതിലെങ്കിലും മറ്റു വിഭാഗങ്ങളിലെ വാഹനങ്ങളും ഇൻഷ്വറൻസ് ഇല്ലാതെ നിരത്തുകളിൽ ഇറങ്ങാറുണ്ട്.
നിലവിലെ നിയമമനുസരിച്ച് ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ആദ്യ തവണ 2,000 രൂപയും വീണ്ടും ഇതേ നിയമലംഘനത്തിനു പിടിക്കപ്പെട്ടാൽ 4,000 രൂപ പിഴ ഈടാക്കുകയും കൂടാതെ മൂന്നു മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണു ചുമത്തുന്നത്.
Kerala
കൂത്താട്ടുകുളം: സുഹൃത്തുക്കളിൽനിന്നു വാഹനങ്ങൾ ഉപയോഗിക്കുന്നതിനായി വാങ്ങിയശേഷം തിരികെ നൽകാതെ പണയം വയ്ക്കുകയും വില്പന നടത്തുകയും ചെയ്തതായി യുവാവിനെതിരേ പരാതി.
തിരുമാറാടി പഞ്ചായത്തിൽ ഒലിയപ്പുറത്ത് താമസിക്കുന്ന കിടങ്ങൂർ വെങ്ങപ്പള്ളിൽ സജൻ സാബുവിനെതിരേയാണു പരാതി. കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ ആറു കേസുകളാണ് ഇയാൾക്കെതിരേ ലഭിച്ചിട്ടുള്ളത്. സംഭവത്തെത്തുടർന്ന് സജനും കുടുംബവും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.
ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി ആളുകളിൽനിന്നും വിവിധ ആവശ്യങ്ങൾ കാണിച്ച് വാഹനങ്ങൾ ഉപയോഗിക്കുന്നതിനായി വാങ്ങിയിരുന്നു. പിന്നീട് വാഹനങ്ങൾ ആവശ്യപ്പെട്ടപ്പോൾ തിരികെ നൽകിയില്ല. ഇതേത്തുടർന്നാണ് വാഹന ഉടമകൾ പോലീസിൽ പരാതി നൽകിയത്.
വർഷങ്ങളായി സജൻ ഒലിയപ്പുറത്ത് ഭാര്യാവീട്ടിലാണു താമസം. ഇതിനിടെ സജനെയും ഭാര്യ അഞ്ജനയെയും കുട്ടികളെയും കാണാനില്ലെന്നു കാണിച്ച് ഭാര്യയുടെ മാതാപിതാക്കൾ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇവരുടെ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.
സുഹൃത്തുക്കളിൽനിന്നു വാഹനങ്ങൾ എടുക്കുന്നതിനായി സജനും ഭാര്യയും ഒരുമിച്ചാണ് എത്തിയിരുന്നത്. സൗഹൃദ സംഭാഷണത്തിനുശേഷം വാഹനങ്ങൾ കൊണ്ടുപോയിരുന്നതിനാൽ സംശയമൊന്നുമുണ്ടായിട്ടില്ലെന്ന് വാഹനത്തിന്റെ ഉടമകൾ പറഞ്ഞു. 40,000 രൂപ മുതൽ രണ്ടുലക്ഷം രൂപവരെ വാഹനം പണയം വച്ച് സജൻ കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഉടമകൾ പറയുന്നത്.
ഇവരുടെ കണക്കനുസരിച്ച് സജൻ കോടികളുടെ തട്ടിപ്പാണു നടത്തിയിട്ടുള്ളത്. സൈബർ സെല്ലിന്റെ സഹായത്തോടെ അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ കർണാടക ഭാഗത്ത് സജനും കുടുംബവും ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.
പരാതിക്കാരുടെ നേതൃത്വത്തിൽ രൂപീകരിച്ച വാട്സാപ് കൂട്ടായ്മയിലൂടെ ലഭിച്ച വിവരമനുസരിച്ച് 35ലധികം വാഹനങ്ങൾ സജൻ തട്ടിയെടുത്തിട്ടുണ്ട്. കൂടുതൽ ആളുകൾ ഇയാളുടെ കെണിയിൽ വീണിട്ടുള്ളതായും സംശയമുണ്ട്.
തട്ടിയെടുത്ത വാഹനങ്ങൾ സ്വകാര്യ ഫിനാൻസ് കമ്പനികളിൽ പണയം വച്ച് പണം വാങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ പണയം വച്ച ചില വാഹനങ്ങൾ പോലീസ് കണ്ടെത്തി. വ്യാജരേഖകളും ഡ്യൂപ്ലിക്കേറ്റ് താക്കോലുകളും ഉപയോഗിച്ചാണു വാഹനങ്ങൾ പണയം വച്ചിട്ടുളളത്.
ഇത്തരത്തിൽ പാലക്കുഴ സ്വദേശിയുടെ ആധാർ കാർഡ് എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ സജന്റെ വ്യാജ ആധാർ കാർഡും പോലീസിന് ലഭിച്ചിട്ടുണ്ട്. ജില്ലയ്ക്കു പുറത്തും സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു വിവരം.
വിദ്യാഭ്യാസ കാലയളവിൽ കൂടെ പഠിച്ചിരുന്ന ആളുകളിൽനിന്നും മറ്റു പരിചയക്കാരിൽനിന്നുമാണ് വാഹനങ്ങൾ തട്ടിയെടുത്തിരിക്കുന്നത്. പോലീസിന്റെ അന്വേഷണത്തിൽ മൂന്ന് വാഹനങ്ങൾ ഇതര സ്റ്റേഷൻ പരിധികളിൽനിന്നു കണ്ടെത്തി.
സജൻ തട്ടിയെടുത്ത വാഹനത്തിൽ ഒരെണ്ണം കുറവിലങ്ങാട് സ്വദേശിക്ക് മറിച്ചുവിറ്റിരുന്നു. ഇത് കേടുവന്നപ്പോൾ സജൻ തന്നെ പരിചയമുള്ള ഒരു വർക്ഷോപ്പിൽ നന്നാക്കാൻ ഏൽപ്പിച്ചു. എന്നാൽ വാഹനയുടമ മടങ്ങിയശേഷം ഈ വാഹനം വർക് ഷോപ്പിൽനിന്ന് എടുത്തുകൊണ്ടുപോയി പണയം വച്ചു. ഈ വിവരം കാണിച്ച് കുറവിലങ്ങാട് സ്വദേശിയും കൂത്താട്ടുകുളം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വാഹനങ്ങൾ സംസ്ഥാനം കടന്ന് പൊളിമാർക്കറ്റിൽ എത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
Kerala
പത്തനംതിട്ട: റാന്നിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒൻപത് പേർക്ക് ഗുരുതര പരിക്കേറ്റു.
വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
National
ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്സ്പ്രസ് ഹൈവേയിൽ കനത്ത പുകമഞ്ഞിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ബസ് അടക്കം ചില വാഹനങ്ങൾക്ക് തീപിടിച്ചു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ അണച്ചു. ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ കനത്ത പുകമഞ്ഞിൽ ദൃശ്യപരത കുറഞ്ഞതാണ് അപകട കാരണം. ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൂട്ടിയിടിയെ തുടർന്ന് ചില വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) ശ്ലോക് കുമാർ പറഞ്ഞു. നാല് പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും എഎസ്പി പറഞ്ഞു.
പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരെ പോലീസ് വാഹനങ്ങളിൽ വീടുകളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എഎസ്പി പറഞ്ഞു. തടസപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമവും നടന്നുവരികയാണ്.
Kerala
മലപ്പുറം: കോട്ടക്കൽ പുത്തൂരിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു. ഏഴ് വാഹനങ്ങളാണ് ലോറി ഇടിച്ചുതെറിപ്പിച്ചത്.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുത്തൂർ ഇറക്കത്തിൽ വച്ച് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഒടുവിൽ ട്രാൻസ്ഫോമറിലിടിച്ചാണ് ലോറി നിന്നത്.
Kerala
തിരുവനന്തപുരം: ബിജെപി പ്രവർത്തകന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. ചിറയിൻ കീഴിലാണ് സംഭവം.
രണ്ട് ബൈക്കുകൾ, ഒട്ടോ റിക്ഷ, സ്കൂട്ടി എന്നിവയാണ് കത്തിനശിച്ചത്. ബിജെപി പ്രവർത്തകനായ ബാബുവിന്റെ വീട്ടിലാണ് സംഭവം.
Kerala
മറയൂർ: ഇടുക്കി മറയൂർ-ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന. ഒന്നരക്കൊമ്പൻ എന്ന് വിളി പേരുള്ള കാട്ടാനയാണ് റോഡ് തടഞ്ഞത്. മറയൂർ ചിന്നാർ ഉദുമൽപേട്ട റോഡിൽ അന്തർ സംസ്ഥാന പാതയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഒന്നരക്കൊമ്പൻ വഴിമുടക്കിയത്.
രാത്രി എട്ട് മുതൽ പത്ത് വരെയാണ് ഈ പാതയിൽ മറയൂരിന് സമീപം ജെല്ലിമല ഭാഗത്ത് ഒന്നര കൊമ്പൻ കാട്ടാന നാടു റോഡിൽ നിലയുറപ്പിച്ചത്.
ഒൻപത് വരെ ഭാഗികമായും അടുത്ത് ഒരു മണിക്കൂർ പൂർണമായും റോഡിൽനിന്ന് മാറാതെ നിന്നു. ഇതോടെ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നൂറിലധികം വാഹനങ്ങൾ റോഡിൽ കുടുങ്ങി.
ഒന്നരമണിക്കൂറിന് ശേഷം ഒറ്റക്കൊമ്പൻ സ്വമേധയാ വഴിമാറുകയായിരുന്നു.
Business
ന്യൂഡൽഹി: വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കുള്ള നിരക്ക് കുത്തനെ വർധിപ്പിച്ച് കേന്ദ്രഗതാഗത മന്ത്രാലയം. പരിശോധനാ ഫീസിൽ 10 മടങ്ങ് വർധനയാണ് വരുത്തിയിരിക്കുന്നത്. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ (അഞ്ചാം ഭേദഗതി) പ്രകാരമുള്ള നിരക്ക് വർധന ഉടൻ പ്രാബല്യത്തിൽ വരും. വാഹനങ്ങളുടെ പഴക്കവും വിഭാഗവും അനുസരിച്ച് നിരക്ക് ഘടനയില് മാറ്റം വരുത്തിയിട്ടുണ്ട്.
മുമ്പ് 15 വര്ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്ക്കായിരുന്നു ഉയര്ന്ന നിരക്ക് ചുമത്തിയിരുന്നത്. എന്നാൽ, പുതിയ നിര്ദേശമനുസരിച്ച് 10 വര്ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്ക്കും ഫിറ്റ്നസ് ലഭിക്കുന്നതിനായി ഉയര്ന്ന നിരക്ക് ഈടാക്കും.
വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ഫീസ് ഈടാക്കുന്നത്. 10 മുതല് 15 വര്ഷം വരെയും 15 മുതല് 20 വര്ഷം വരെയും 20 വര്ഷത്തിലധികം പഴക്കമുള്ളത് എന്നിങ്ങനെയാണു തിരിച്ചിരിക്കുന്നത്. മുമ്പ് 15 വര്ഷത്തില് അധികം പഴക്കമുള്ള വാഹനങ്ങളില് ഈടാക്കിയിരുന്ന ഏകീകൃത നിരക്കില്നിന്നു വ്യത്യസ്തമായി ഓരോ വിഭാഗത്തിനും പ്രത്യേകം ഫീസ് ഈടാക്കാനാണു നിലവിലെ തീരുമാനം.
ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ക്വാഡ്രിസൈക്കിളുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ഇടത്തരം, ഹെവി ഗുഡ്സ്, പാസഞ്ചർ വാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗത്തിലുള്ള വാഹനങ്ങൾക്കും കാലപ്പഴക്കത്തിനനുസരിച്ച സ്ലാബുകൾ ബാധകമാണ്. ഹെവി വാഹനങ്ങളെയാണ് വർധന പ്രധാനമായും ബാധിക്കുക.
20 വര്ഷത്തിലധികം പഴക്കമുള്ള ട്രക്കുകള്ക്കും ബസുകള്ക്കും ഫിറ്റ്നസ് പരിശോധനയ്ക്കായി 25,000 രൂപ നല്കേണ്ടിവരും. മുമ്പ് ഇത് 2500 രൂപയായിരുന്നു. ഇതേ കാലപ്പഴക്കമുള്ള ഇടത്തരം വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കല് ഫീസ് 1800 രൂപയില്നിന്ന് 18,000 രൂപയായി വര്ധിപ്പിച്ചു. 20 വര്ഷത്തിലധികം പഴക്കമുള്ള ലൈറ്റ് മോട്ടോര് വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് 15,000 രൂപയായി. 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള മുച്ചക്ര വാഹനങ്ങൾക്ക് ഇപ്പോൾ 7,000 രൂപ നൽകണം. 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഇരുചക്ര വാഹനങ്ങളുടെ ഫീസ് മൂന്നിരട്ടിയിലധികം വർധിച്ചു. 600 രൂപയിൽനിന്ന് 2,000 രൂപയായാണു വർധന.
Kerala
വൈപ്പിൻ: സംസ്ഥാനപാതയിൽ പതിനഞ്ചു വയസുകാരൻ ഓടിച്ച കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് ഞാറയ്ക്കൽ പോലീസ് കാർ പിന്തുടർന്നാണ് കാറും യാത്രക്കാരെയും കസ്റ്റഡിയിലെടുത്തത്.
തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തുകയും കാർ ഓടിച്ചിരുന്ന 15കാരന്റെ പിതാവ് കലൂർ അറക്കപ്പറമ്പിൽ അബ്ദുൾ റഷീദി(55)നെതിരെ കേസ് എടുക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കലൂരിൽ നിന്ന് രണ്ട് സഹപാഠികളുമായി ഗോശ്രീ പാലം വഴിയാണ് പത്താം ക്ലാസ് വിദ്യാർഥിയായ 15കാരൻ കാറോടിച്ച് ചെറായി ബീച്ചിൽ എത്തിയത്. തിരികെ വരുന്ന വഴി ചെറായിയിലും എടവനക്കാടുമായി രണ്ടു പേരെ ഇടിക്കുകയും നിരവധി വാഹനങ്ങളിൽ തട്ടുകയും ചെയ്തു.
ഇതോടെ പരിഭ്രാന്തനാകുകയും പലയിടത്തും വച്ച് കാർ റിവേഴ്സ് എടുത്ത് വെട്ടിത്തിരിച്ച് റോഡിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു. ഒടുവിൽ ഞാറക്കൽ പോലീസ് കാള മുക്കിൽ വച്ച് കാറും യാത്രക്കാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് യുവതാരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവർക്ക് നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ ആവശ്യപ്പെടും.
താരങ്ങളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.
ബുധനാഴ്ച നടന്ന പരിശോധനയിൽ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള ആർസി ഉടമകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ദുല്ഖര് സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല് എന്നിവരുടെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലടക്കം 17 ഇടത്താണ് ഒരേസമയം പരിശോധന നടത്തിയത്. വ്യാജരേഖ ചമച്ചുള്ള ആഡംബര കാറുകളുടെ ഇടപാടില് വിദേശനാണയ വിനിമയ ചട്ടലംഘനം (ഫെമ) നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്.
ദുല്ഖറിൽനിന്ന് ഇഡി വിവരങ്ങള് തേടി. ചെന്നൈയിലെ വീട്ടിലായിരുന്ന നടനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള് പിടിച്ചെടുത്തശേഷം ഇസിഐആര് രജിസ്റ്റര് ചെയ്യാനാണ് ഇഡി നീക്കം.
അമിത് ചക്കാലയ്ക്കലിന്റെ വീട്ടിലടക്കം കസ്റ്റംസ് ഉദ്യോഗസ്ഥരും ഇഡിയുടെ പരിശോധനാ സമയത്ത് എത്തിയിരുന്നു. പരിശോധന രാത്രിവരെ നീണ്ടുനിന്നു. കോട്ടയം, തൃശൂര്, മലപ്പുറം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും ചെന്നൈ, കോയമ്പത്തൂര് എന്നിവിടങ്ങളിലും പരിശോധന നടന്നു.
Kerala
കൊച്ചി: ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പരിശോധനയ്ക്കു പിന്നാലെ ചലച്ചിത്ര താരങ്ങളുടെ വീട്ടില് പരിശോധനയുമായി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി). നടന്മാരായ മമ്മൂട്ടി, ദുല്ഖര് സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല് എന്നിവരുടെ വീടുകളിലാണ് ഇന്ന് രാവിലെ ഏഴു മുതല് ഒരേസമയം ഇഡി റെയ്ഡ് നടക്കുന്നത്.
മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലും ദുല്ഖര് സല്മാന്റെ എളംകുളത്തേയും ചെന്നൈയിലേയും വീടുകളിലും, പൃഥ്വിരാജ്, അമിത് ചക്കാലക്കല് എന്നിവരുടെ വീടുകളിലുമാണ് നിലവില് ഇഡി റെയ്ഡ് തുടരുകയാണ്.
കോയമ്പത്തൂര് ഉള്പ്പെടെ 17 ഇടങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലര്മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. പ്രാഥമിക പരിശോധനയില് ഫെമ നിയമ ലംഘനം കണ്ടെത്തിയതായാണ് ലഭ്യമാകുന്ന വിവരം.
മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടിയും ദുല്ഖറും ഇപ്പോള് താമസിക്കുന്ന എളംകുളത്തെ വീട്ടിലുമാണ് റെയ്ഡ്. ദുല്ഖര് സല്മാന്റെ ചെന്നൈയിലെ വീട്ടിലും കൊച്ചിയില് നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മമ്മൂട്ടി ഹൗസ് ഇപ്പോള് ലീസിന് നല്കിയിരിക്കുകയാണ്.
ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് ദുല്ഖര് സല്മാന്റെ മൂന്നു വാഹനങ്ങള് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഈ വാഹനങ്ങള് വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ട് ദുല്ഖര് കോടതിയെ സമീപിച്ചിരുന്നു. വാഹനങ്ങള് വിട്ടു നല്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിടുകയും ഉണ്ടായി.
വാഹനം വിട്ടുനല്കണമെന്ന നടന്റെ ആവശ്യത്തില് ഒരാഴ്ചയ്ക്കുള്ളില് തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വ്യക്തികള്ക്കെതിരേ തെളിവുകള് ഇല്ലാതെ ആരോപണങ്ങള് ഉന്നയിക്കുന്നത് ശരിയല്ലെന്നും കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞിരുന്നു.
ഇന്ത്യയിലേക്ക് ഭൂട്ടാന്, നേപ്പാള് റൂട്ടുകളിലൂടെ ലാന്ഡ് ക്രൂയിസര്, ഡിഫന്ഡര് തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏര്പ്പെട്ടിരിക്കുന്ന ഒരു സിന്ഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇഡി നല്കുന്ന വിവരം.
National
ന്യൂഡൽഹി: ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗില്ലാത്ത വാഹനങ്ങൾക്കുള്ള ഫീസ് ഈടാക്കുന്നതിൽ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴി പണമടച്ചാൽ വാഹനത്തിന്റെ ടോള് നിരക്കിന്റെ 25ശതമാനം അധികം അടച്ചാൽ മതിയെന്നാണ് പുതിയ ഭേദഗതി.
പണമായിട്ടാണെങ്കിൽ നിലവിലുള്ളപോലെ നിരക്കിന്റെ ഇരട്ടി അധികമായി അടയ്ക്കണം. നവംബർ 15 ന് പുതിയ ഭേദഗതി പ്രാബല്യത്തിൽ വരും. ടോൾ പിരിവിൽ സുതാര്യത വർധിപ്പിക്കാനും യുപിഐ ഇടപാട് പ്രോത്സാഹിപ്പിക്കാനുമാണ് നടപടിയെന്ന് ഉപരിതല ഗതാഗത മന്ത്രാലയം വാര്ത്താക്കുറിപ്പിൽ അറിയിച്ചു.
പണമിടപാടുകൾ ഒഴിവാക്കുന്നതിനുമുള്ള സുപ്രധാന നടപടിയായി 2008 ലെ ദേശീയ പാത ഫീസ് നിയമങ്ങളാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്.